അയനിക്കാട് എ.എൽ.പി.സ്കൂൾ/ചരിത്രം

14:36, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16503 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പ‍ഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. നിരവധി പാവങ്ങളും , പിന്നോക്ക സമുദായക്കാരും പാർക്കുന്ന ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1946 മുതൽ 1972 വരെ അധ്യാപികയായും 1973 മുതൽ 1981 വരെ പ്രധാനഅധ്യാപികയായുംസേവനമനുഷ്ഠിച്ച ടി എച്ച് നാരായണിഅമ്മ ആയിരുന്നു ആദ്യകാലത്ത് മാനേജർ. മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അയനിക്കാട് വില്ലേജിലായിരുന്നു ആദ്യ കാലത്ത് ഈ സ്ഥാപനം. പ്രസിദ്ധമായ കണ്ണങ്കണ്ടി തരവാട്ടിലെ കാരണവർക്ക് കൊച്ചു കുട്ടികളോടുള്ള വാത്സല്യം കൊണ്ടും അവർ കളിക്കുന്നതും ,ചിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ കാണാൻ വേണ്ടി തന്റെ മരുമകന് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകി.അങ്ങനെ പൊന്നക്കനാരി പി കൃഷ്ണൻ നായർ 1914ആഗസ്റ്റ് 1 ാം തിയ്യതി കൺണ്ണങ്കണ്ടി പറമ്പിൽ തെങ്ങും , മുളയും,ഓലയും ഉപയോഗിച്ച് അയനിക്കാട് ഗേൾസ് സ്കൂൾ ആരംഭിച്ചു. അതാണ് പിൽക്കാലത്ത് അയനിക്കാട് എ എൽ പി സ്കൂൾ ആയത്.1915 ൽ 1,2,3, എന്നീ ക്ലാസുകളായി ആരമഭിച്ച സ്ഥാപനം1960 ആകുമ്പോഴേക്കും 5 ാം തരം വരെയായി ഉയർന്നു.പിന്നീട് 5 ാം തരം ഒഴിവായി. 1961 മുതൽ ഇന്നുവരെ നാല് ക്ലാസുകൾ തുടർച്ചയായി പ്രവർത്തിച്ചു വരുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ഹരിജൻ കോളനിയുമായി ബന്ധപ്പെട്ട് പാക്കനാർ പുരത്ത് ഗാന്ധിജിയെ കാണാൻ ഈ സ്കൂളിലെവിദ്യാർത്ഥികൾ എം കെ മാധവൻ മാസ്റ്ററുടെ നേത്ൃത്വത്തിൽ പോയിരുന്നു. അന്ന് ഓലമേ‍‍ഞ്ഞ സ്ഥാപനം ഇന്ന് ഓടും വാർപ്പുമായി. മുൻപിൽ റോഡ് , കിഴക്കു ഭാഗം കനാൽ , ചുറ്റുമതിൽ,കിണർ,മൂത്രപ്പുര,കക്കൂസ്,മൈതാനം, യൂണിഫോം,ഉച്ചഭക്ഷണം,പ്രഭാത ഭക്ഷണം,പ്രീ പ്രൈമറി,ലൈബ്രറി, സ്മാർട്ട് ക്ലാസ്റൂം,വൈദ്യുതി,ചുമർ ചിത്രങ്ങൾ തുടങ്ങിയ പല മാറ്റങ്ങളും ഉണ്ടായി.

അയനിക്കാട് ഗ്രാമവാസികളിൽ അറുപതും എഴുപതും വയസ്സുള്ള പലരുടേയും പ്രാഫമിക വിദ്യാഭ്യാസം നൽകിയ പുരാതനവും പാരമ്പര്യവും ഉള്ള സ്ഫാപനമാണിത്.വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്ക് ആദ്യകാലത്ത് പൂഴിയിലെഴത്തായിരുന്നു.പിന്നീട് എഴുത്താണിയും പനയോലയും ഉപയോഗിച്ചു തുടങ്ങി.ഇങ്ങനെ ഈ പ്രദേശത്തിന്റെ പ്രാദേശിക പ്രവർത്തനഹ്ങളിൽ നാട്ടുകാടോടൊപ്പം മതസൗഹാർദ്ദത്തോടെയും പരസ്പ്പര വിശ്വാസത്തിലും ഈ സ്കൂൾ പ്രവർത്തിച്ചു.== ചരിത്രം ==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം