സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പരിസ്ഥിതി ക്ലബ്ബ്

17:05, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് 19 'സ്കൂൾ തനതു പ്രവർത്തനങ്ങളിൽ മാന്ദ്യം വിതച്ചപ്പോൾ അലോഷ്യൻ പരിസ്ഥിതി പ്രവർത്തകൻ മലയാളം അധ്യാപിക സിസ്റ്റർ ജാൻസി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു,. അലോഷ്യൻ ആരാമം എന്നപേരിൽ ലോക്ക് ഡൗൺ കാലങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും പി ടി എ എക്സിക്യൂട്ടി വിന്റേയും സഹകരണത്തോടെ പൂന്തോട്ട നിർമാണവും പച്ചക്കറി തോട്ടവും തകൃതിയായി നടന്നു. പല നിറത്തിലും ഗുണത്തിലുമുള്ള ഇലച്ചെടികളും ഔഷധ ചെടികളും പൂച്ചെടികളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു .ചെടികളുൾടെ ബൊട്ടാണിക്കൽ നാമങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരുന്നു. പി ടി എ യുടെ സഹകരണത്തോടെ പച്ചകറികൾ  വിവിധ ഭവനങ്ങളിൽ വിതരണം ചെയ്യുവാനും തുശ്ചമായ വിലയ്ക്ക്  പച്ചക്കറികൾ വിറ്റു മുടക്കുമുതൽ സമ്പാദിക്കുവാനും സ്കൂൾ പരിസ്ഥിതി പ്രവർത്തകർക്കിന് കഴിഞ്ഞു.