സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സോഷ്യൽ സയൻസ് ക്ലബ്ബ്

13:32, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspathanapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൺവീനർ സന്തോഷ് വി റ്റി

പ്രവർത്തനങ്ങൾ

1 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 പരിസ്ഥിതി ദിന സന്ദേശം പോസ്റ്റർ ക്വിസ്.

2.ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ് ,സന്ദേശം

3. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട  വാരാഘോഷം നടത്തി ക്വിസ് പോസ്റ്റർ പോസ്റ്റർ സന്ദേശം ചരിത്രകാരന്മാരുടെ ദൃശ്യാവിഷ്കാരം  

4 അധ്യാപക ദിനത്തോടനുബന്ധിച്ച്  കുട്ടികൾ അദ്ധ്യാപകർക്ക് സന്ദേശങ്ങൾ കൈമാറി മാറി

5 ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ  ക്വിസ്സ സന്ദേശം

6. ഓഗസ്റ്റ് 6  9 തീയതികളിൽ ഹിരോഷിമ  നാഗസാക്കി ദിനങ്ങൾ ആചരിച്ചു. സഡാക്കോ കൊക്ക് നിർമ്മാണം നടത്തി

7 ഐക്യരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട റാലി

ഫെബ്രുവരി-2 - ലോക തണ്ണീർതട ദിനം .

  1971 ഫെബ്രുവരി-2 -ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പുവച്ചു. ഈ ദിവസത്തിന്റെ ഓർമ നിലനിർത്താനും തണ്ണീർതടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും 1997 ഫെബ്രുവരി-2 -മുതൽ ആഗോള തലത്തിൽ തണ്ണീർ തട ദിനമായി ആചരിക്കുന്നു.

   " മനുഷ്യർക്കും പ്രകൃതിക്കും വേണ്ടിയുള്ള തണ്ണീർ തടങ്ങളുടെ പ്രവർത്തനം"എന്നതാണ് ഈ വർഷത്തെ തണ്ണീർതട ദിന പ്രമേയം .നദീതടങ്ങളെ ചുറ്റിപ്പറ്റിയാണ് ലോകത്തിലെ എല്ലാ സംസ്കാരങ്ങളും  വികസിച്ചതും പുഷ്ടി പ്രാപിച്ചതും.ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന തണ്ണീർതടങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.അധികം ആഴമില്ലാത്ത ജലം സ്ഥിരമായോ വർഷത്തിൽ കുറച്ചുകാലമോ കെട്ടികിടക്കുന്ന പ്രദേശമാണ് തണ്ണീർത്തടങ്ങൾ . വലുതും ചെറുതുമായ  തടാകങ്ങൾ ,നദികൾ ,അരുവികൾ ,കണ്ടൽ കാടുകൾ ,ചതുപ്പു പ്രദേശങ്ങൾ, താഴ്ന്ന വയലുകൾ, ജലസംഭരണികൾ തുടങ്ങിയവ എല്ലാം തണ്ണിർ തടത്തിന്റെ നിർവചനത്തിൽ വരും. നാളയുടെ നിലനിൽപ്പിനായ് .....ഇന്നിന്റെ സമൃദ്ധിക്കായ് .... ഒരു കണ്ണിയായ് ..... കാവലാളായി ..... നമുക്കും ശ്രമിക്കാം .... തണ്ണീർ തടങ്ങൾ എന്റേതു കൂടിയാണ് .... അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.