വറ്റി വരളുന്നു ഭൂമി,അതിൻ മടിത്തട്ടിൽ ഒരിറ്റു ജലത്തിനായി കേഴുന്ന മർത്യൻ ഓർമ്മയായ് മാറിയ വന്മരങ്ങൾ കാലമാറ്റത്തിൻ ആദ്യവരികളാകുന്നു. പൂമരത്തിൻ ചില്ലയിലിരുന്ന് കൂകിടും പക്ഷി , ഇന്നിതാ കേഴുന്നു തൻ കൂടോർത്ത്. കരയാൻ മടിക്കുന്ന മേഘം,തീചൂളയായി സൂര്യൻ, ഒരിറ്റു കുടിനീരിനായ് വലയുന്ന ജന്മങ്ങൾ ഭൂമിയിൽ .... ഇന്നിതാ മാറുന്നു മനുഷ്യജീവിതം നേത്രത്തിനപ്പുറമുള്ള അണുവിനാൽ . ലോകമിന്നിതാ വിറക്കുന്നു ..മാനവർ വേനലിൻ ഇലകൾ പോൽ പൊഴിയുന്നു ... മാനവ ചെയ്തികൾ ഭൂമിതൻ അന്ത്യം വിതയ്ക്കുമോ ? ... മാനവൻ തൻ കൊലപാതകിയായി മാറുമോ ?... നല്ലനാളേക്കായി നന്മനാടിനായി മാറുമോ ?.... ഒത്തൊരുമിക്കുമോ ഭൂമിതൻ ഉയിർപ്പിനായ് ....