സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ കിഴക്കേകോട്ട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്.എസ്. തൃശ്ശൂർ.
സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2333233 |
ഇമെയിൽ | stclarescghs1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22049 (സമേതം) |
എച്ച് എസ് എസ് കോഡ് | 8052 |
യുഡൈസ് കോഡ് | 32071802301 |
വിക്കിഡാറ്റ | Q64088735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 809 |
ആകെ വിദ്യാർത്ഥികൾ | 809 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 317 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന മണ്ടുംപാൽ |
വൈസ് പ്രിൻസിപ്പൽ | റോസമ്മ സി എ |
പ്രധാന അദ്ധ്യാപിക | ആലീസ് എം എൽ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു അഗസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
അവസാനം തിരുത്തിയത് | |
02-02-2022 | Stclares |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ‍് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ‍്. പ്രഥമ ഹെഡ്‍മിസ്‍ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സർഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തിൽ ഈ സ്ഥാപനത്തിന‍് മുതൽക്കൂട്ടായിരുന്നു. 1942 - ൽ അപ്പർ പ്രൈമറിയായും 1957 - ൽ ഹൈസ്‍കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഹൈസ്‍കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിയുകയും 1998 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഹയർ സെക്കന്ററി വിഭാഗം വേർതിരിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിൽ 9 ക്ലാസ് മുറികൾ അപ്പർ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികൾ ഹൈസ്‍കൂൾ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാർക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്‍കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള ഫ്രാൻസിസ്‍കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മാനേജ്‍മെന്റാണ‍് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. റോസ് അനിത ഡയറക്ടറായും റവ. സി. റോസ് ഫിദേലിയ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഹെഡ്‍മിസ്‍ട്രസ് സി. ആലീസ് എം. എൽ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1924 - | റവ. സി. ഇഗ്നാസ്യ. |
1957 - 73 | റവ. സി. എവുലാലിയ. |
1973 - 80 | റവ. സി. ഡെൽമേഷ്യ. |
1980 - 87 | റവ. സി. മോഡസ്റ്റ. |
1987 - 95 | റവ. സി. ആബേൽ |
1995 - 2006 | റവ. സി. ആൻസിലീന. |
2006 - 2008 | റവ. സി. സീലിയ. |
2008 - 2011 | റവ. സി. റാണി കുരിയൻ. |
2011 - 2016 | റവ. സി. ജെസ്‍മിൻ റോസ്. |
2016 - | റവ. സി. അനിജ തെരേസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജയശ്രീ ശിവദാസ് - ബാലതാരം
- ടി വി അനുപമ - തൃശ്ശൂർ ജില്ലാകളക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കിഴക്കേ കോട്ടയിൽ സ്ഥിതിചെയ്യുന്നു.
- തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കി.മി. അകലം
{{#multimaps:10.527591814855882, 76.22590925231995|zoom=18}}