എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം

04:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) (→‎ഒന്നാന്തരം ഇരിപ്പിടം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നാന്തരം ഇരിപ്പിടം

2015 ജൂലൈ 31 ലെ പി ടി എ പൊതു യോഗത്തിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ രാജകീയമായി ഇരിക്കട്ടെ എന്ന ആശയം ഞങ്ങളുടെ രക്ഷിതാവും ഫെയ്സ് ബുകിലെ സജീവ സാന്നിദ്ധ്യവുമായ അബ്ദുറഹിമാൻ കുന്നത്തൂർ  പ്രകടിപ്പിച്ചത്. ആഗസ്റ്റ്‌ ആദ്യവാരം തന്നെ വിശദമായ ചർച്ചയും ഉപച്ചര്ച്ചയും തീരുമാനവും ആയി,. ആറു കുഞ്ഞുങ്ങൾ ചൂരൽ കസേരയിൽ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന സ്വപ്നം ഞങ്ങൾ കണ്ടു. കൂടെ പൊടിയും ചളിയും ആകാതെ ബാഗ് വെക്കാനുള്ള സൗകര്യം മേശക്കടിയിൽ. കേവലം 15 ദിവസം കൊണ്ട് ഒന്നാം ക്ലാസിലെ 79 കുട്ടികൾക്ക് ചൂരൽ കസേരയും പന്ത്രണ്ട് മേശയും സജ്ജമായി. ഒന്നാം തരം ഇരിപ്പിടം എന്ന ഈ സ്വപ്ന പദ്ധതി നടപ്പായി. നാട്ടിലെ പൂർവ വിദ്യാർത്ഥികളെയും, ചില രക്ഷിതാക്കളും കസേരകൾ സ്പോണ്സർ ചെയ്തു ഈ ഉദ്യമത്തോട സഹകരിച്ചു.  ഒന്നാം ക്ലാസിലെ കുഞ്ഞിമക്കൾ ഇതാ രാജകീയമായി ഇരിക്കുന്നു. കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇല്ലാത്ത സൌകര്യത്തോടെ.  ഇത് നാട്ടിലെ മക്കളുടെ പകൽ വീട്

ഒന്നാം തരം ഇരിപ്പിടത്തിന് മികവിന്റെ അംഗീകാരം.

 
ഒന്നാന്തരം ഇരിപ്പിടം

2015 ൽ നമ്മുടെ ഒന്നാം ക്ലാസിൽ നടപ്പാക്കിയ ഒന്നാം തരം ഇരിപ്പിടത്തിന് ജില്ലാതലത്തിൽ അംഗീകാരം ലഭിച്ചു. കുഞ്ഞുങ്ങളുടെ  സഞ്ചാര സ്വാതന്ത്ര്യം തടയാത്ത വിധത്തിലുള്ള കുഞ്ഞുങ്ങളുടെ ബാഗ് ചളിയാകാതെ വെക്കാനും, ഗ്രൂപ്പ് പഠന പ്രവർത്തനങ്ങൾക്കും ഏറെ സഹായകമാവുന്ന ഇത്തരത്തിൽ ഒരു മേശയും ചൂരൽ കസേരയും,    ലോകത്തൊരു വിദ്യാലയത്തിലും സജ്ജമാക്കിട്ടില്ല  എന്നത് ഉറപ്പാണ്.

ജില്ലയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ പദ്ധതിയായി നമ്മുടെ വിദ്യാലയത്തിലെ മേശയും കസേരകളും സ്ഥാനം പിടിച്ചിരിക്കുന്നു-സംസ്ഥാനതലത്തിൽ അവതരണത്തിനായി തയ്യാറെടുക്കുന്നു. ഈ സംരഭത്തിന് 82000 ത്തോളം രൂപ ചിലവുവന്നതിൽ ഭൂരിഭാഗവും ഇന്നാട്ടിലെ രക്ഷിതാക്കളിൽ നിന്നും,പൂർവ വിദ്യാർത്ഥികളിൽ നിന്നും, അഭ്യുദയകാംഷികളിൽ നിന്നും സമ്പാദിച്ച പണമാണ്. നാട്ടുകാരുടെ, രക്ഷിതാക്കളുടെ, പൂർവവിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണമില്ലാതെ മാതൃകകൾ സൃഷ്ടിക്കാൻ നമുക്കായിട്ടില്ല.