സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2020-21 ലെ പ്രവർത്തനങ്ങൾ| 2019-20 ലെ പ്രവർത്തനങ്ങൾ|

2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ

ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.

വേനൽ തുമ്പികൾ പാറി പറന്നപ്പോൾ

അറിവും അനുഭവവും കളിയരങ്ങും മാജിക്കും എല്ലാമായി രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. ഏപ്രിൽ 18 മുതൽ ആരംഭിച്ച ക്ലാസ് പിടിഎ യിൽ ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് സ്കൂളുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നതുമായി 26-5-2021 മുതൽ ബ്രിഡ്ജ് ക്ലാസുകൾ ആരംഭിച്ചു . എച് എസ്സ് തലത്തിൽ വേനൽ തുമ്പികൾ എന്ന പേരിൽ ആരംഭിച്ച ക്യാമ്പിന്റെ തുടർച്ചയായി വിവിധ പ്രവർത്തനങ്ങൾ ദിനേന നൽകി.

പ്രവേശനോത്സവം  

 

കോവിഡ് 19 ന്റെ ഭീതി നിറഞ്ഞ സാഹചര്യത്തിൽ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി വെർച്ച്വൽ  മീറ്റ് വഴി നടത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ   പ്രവേശനോത്സവ പരിപാടികൾക്ക് മിഴിവേകി വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി മുംതാസ് ടീച്ചർ യു പി എസ് ആർ ജി കൺവീനർ ശ്രീ നിയാസ് യൂഎ എന്നിവരാണ് പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് . യൂട്യൂബ് ലൈവ് വഴി സംഘടിപ്പിച്ച പരിപാടിയുടെ സാങ്കേതിക സഹായം നൽകിയത്  ഓഫീസ് സ്റ്റാഫ് ആയ ശ്രീ റഫീഖ് ആണ്.

യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം

 

"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ ചില പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും  സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.

പരിസ്ഥിതിദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക || പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 19 വായനാ വാരം

 

ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.

വായനാദിന ലൈവ് പ്രോഗ്രാം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 26 - ലഹരി വിരുദ്ധ ദിനം

"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ" എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം  പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി  ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജൂലൈ 5- ബഷീർ ദിനം

 

കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്

വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി  ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.

പ്രേംചന്ദ് ജയന്തി

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ[1] ജന്മവാർഷിക ദിനമായ ജൂലായ് 31 പ്രേംചന്ദ് ജയന്തി ആയി സ്കൂളിൽ ആചരിച്ചു .തൂലിക കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമര പോരാട്ടത്തിന് ഇന്ധനമേകിയ വിഖ്യാത  എഴുത്തുകാരനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനാചരണം നടത്തിയത്. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങ്  ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നഫീസ ടീച്ചർ സ്വാഗതവും യുപി വിഭാഗം അധ്യാപകൻ അബ്ദുൽ ജലീൽ സർ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

അമൃതോത്സവം

 

എഴുപത്തിയഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്  ദേശീയതലത്തിൽ നടന്ന അമൃതോത്സവം മത്സര പരിപാടിയിൽ എറണാകുളം സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് ആയി. ഓൺലൈനായി സംഘടിപ്പിച്ച മത്സര പരിപാടികളുടെ സ്കൂൾതല കോഡിനേറ്റർസ് ആയി അബ്ദുൽജലീൽ സ്മിത പി ഐ എന്നിവരെ തിരഞ്ഞെടുത്തു. യുപി ഹൈസ്കൂൾ തലത്തിൽ നിന്നായി രണ്ട് വ്യത്യസ്ത ടീമുകളെ കണ്ടെത്തി സ്കൂളിലേക്ക് വിളിച്ചുവരുത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കൃത്യമായി പരിശീലനം നൽകി. യുപി ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിനുള്ള ഉപഹാരം കൺവീനർ ശ്രീ അബ്ദുൽ ജലീൽ എറണാകുളം deo യിൽ നിന്നും ഏറ്റുവാങ്ങി

അധ്യാപക ദിനം

കുട്ടി മാഷും കുട്ടികളും സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനത്തിൽ  വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി ആയി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം ഓണം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു

ദേശീയ കായിക ദിനം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച്ക്വിസ് മത്സരം നടത്തി . വീടുകളിൽ പഠനം തുടരുന്ന അവസരങ്ങളിൽ  പുതിയ വ്യായാമമുറകൾ പരിചയപ്പെടുത്തിയത് കുട്ടികളുടെ കായിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമായി.കായിക അദ്ധ്യാപകൻ സുമേഷ് സർ  കുട്ടികൾക്ക് കായിക ദിന സന്ദേശം നൽകി.

പൂവേ..പൊലി..... പൂവേ.....പൊലി.........

വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് സുമേഷ് സാർ ജലീൽസർ നഫീസ ടീച്ചർ നേതൃത്വം കൊടുത്തു. മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം കേരളീയ മനസ്സുകളിലേക്ക് എത്തിക്കുന്നതിന് ശ്രീ. റഫീഖിൻറ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി

എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.

ഉത്സവമായി പ്രവേശനം........

 

ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണ മായ വരവേൽപ്പാണ് ലഭിച്ചത്. ചേരാനല്ലൂർ: . കോവിഡ് മഹാമാരി കാലത്തെ ആശങ്കകൾക്കിടയിലും വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ് ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി വിദ്യാർത്ഥിക്കായി കോവിഡ് പ്രതിരോധ ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു

'എൻറെ കേരളം'

നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച്  'എൻറെ കേരളം' പരിപാടി സംഘടിപ്പിച്ചു. കേരളത്തെ കൂടുതൽ അറിയുന്നതിനു സംസ്ഥാനങ്ങളും പ്രാദേശിക സവിശേഷതകളും മനസ്സിലാക്കുന്ന വർണ്ണചിത്രങ്ങൾ പ്രദർശിപ്പിക്കുകയും .മാതൃഭാഷദിന മത്സരങ്ങളും നടത്തി . പത്താം ക്ലാസിന് സ്കൂൾ തുറക്കുന്നത് പ്രമാണിച്ച്  മാനസിക പിന്തുണ നൽകുന്നതിന് പ്രവേശനോത്സവം വിവിധപരിപാടികളോടെ നടത്തി

വിജയാമൃതം

 

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ  എക്സ്പേർട്ട് ക്ലാസുകൾ  റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ  സംശയ ദൂരീകരണം  എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്

ISTRUIRE 2K21

 

ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ഡിസ്ട്രോയർ എയർ എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം

 

സമഗ്രശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻശീർഷകത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹൈസ്കൂൾ,UP വിഭാഗത്തിലെ കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം, ഗണിതംഎന്നീ വിഷയങ്ങളിൽ ആയിരുന്നു സ്കൂൾതല മത്സരം സംഘടിപ്പിച്ചിരുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ജാസിം വി ഒന്നാം സ്ഥാനവും അബ്ദുൽ ജബ്ബാർ. പി എ രണ്ടാം സ്ഥാനവും മുഹമ്മദ് യാസീൻ മൂന്നാം സ്ഥാനവും നേടി.യുപി വിഭാഗത്തിൽ *അഞ്ചു. VR ഒന്നാം സ്ഥാനവും നിവേദ് ടിസ് രണ്ടാം സ്ഥാനവും ലുത്ഫി ജമാൽ മൂന്നാം സ്ഥാനവുo നേടി.

അറബിക് ദിനം

 

ലോക അറബി ദിനാചരണത്തിന്റെ ഭാഗമായി അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ഡേ സംഘടിപ്പിച്ചു . പ്രമുഖ അറബിക് പണ്ഡിതനും എസ് വൈ എസ് എറണാകുളം ജില്ലാ സെക്രട്ടറി കൂടിയിട്ടുള്ള ശ്രീ ജബ്ബാർ സഖാഫി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ P മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് കൺവീനർ ആമിന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും പോസ്റ്റർ പ്രദർശനവും നടന്നു

ക്രിസ്തുമസ് ആഘോഷം

മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം  സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു.? മതപണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു. അധ്യാപകരുടെ കൂട്ടായ്മ

പുതുവത്സരാഘോഷം

 

ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പുതുവത്സരസമ്മാനം നൽകിക്കൊണ്ടാണ് കുട്ടികളെ വരവേറ്റത് സ്കൂൾ അധ്യാപകർ സ്പോൺസർ ചെയ്ത പുതുവത്സരസമ്മാനം ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാർ സ്കൂൾ ലീഡർ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.