സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ | |
---|---|
വിലാസം | |
എരിമയൂർ സെന്റ് തോമസ് മിഷൻ എൽ പി എസ് ,എരിമയൂർ,678546 , എരിമയൂർ പി.ഒ. , 678546 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | stmlpserimayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21421 (സമേതം) |
യുഡൈസ് കോഡ് | 32060200411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരിമയൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 256 |
ആകെ വിദ്യാർത്ഥികൾ | 494 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ സിദ്ദീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
28-01-2022 | Stmlpserimayur |
ചരിത്രം
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന റവ : ജോൺ വർഗീസ് ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന് 515ഓളം കുട്ടികൾ പഠിക്കുന്ന സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
- ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ
- മികച്ച പാചകപ്പുര
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- രണ്ടുനില കെട്ടിടം
- പ്രീ പ്രൈമറി ക്ലാസ് മുറികൾ
- ലൈബ്രറി....
പാഠ്യേതര പ്രവർത്തനങ്ങൾ
1) ക്ലബ്ബ് കൂടുതൽ
4)ഹലോ ഇംഗ്ലീഷ്
5)ഉല്ലാസ ഗണിതം
മാനേജ്‌മെന്റ്
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടി പി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
നേട്ടങ്ങൾ
മലയാളത്തിളക്കം -
മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി ഇരുപതു പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി പുതിയ പഠന ബോധനതന്ത്രങ്ങൾ പ്രയോഗിച്ച് അനുഭവവേദ്യ മാക്കുന്നതാണ് മലയാളത്തിളക്കം പരിപാടി. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃത രീതിയിലാണ് ക്ലാസുകൾ നടന്നത്.
സ്പോക്കൺ ഇംഗ്ലീഷ് :
ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും കൈകാര്യം ചെയ്യാനുമായി പാഠ്യ വിഷയങ്ങൾക്കു പുറമേ എല്ലാ ക്ലാസ്സിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം പ്രത്യേകം നൽകി വരുന്നു.
എൽ എസ് എസ് വിജയികൾ :
2018-19 : റിയ സാം
2019-20 : അഹല്യ, അനാമിക
ദിനാചരണങ്ങൾ
- ജൂൺ 1- പ്രവേശനോത്സവം.
- ജൂൺ 5-ലോകപരിസ്ഥിതി ദിനം.
- ജൂൺ 19-വായനാദിനം.
- ജൂലായ് 1-ഡോക്ടെഴ്‌സ് ദിനം.
- ജൂലായ് 11-ജനസംഖ്യ ദിനം.
- ജൂലായ് 21-ചാന്ദ്ര ദിനം.
- ആഗസ്റ്റ് 6-ഹിരോഷിമ ദിനം.
- ആഗസ്റ്റ് 9-നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം.
- ആഗസ്റ്റ് 15 -സ്വാതന്ത്രദിനം.
- ആഗസ്റ്റ് 17-ഓണാഘോഷ പരിപാടികൾ.
- സെപ്റ്റംബർ 5-അധ്യാപക ദിനം.
- സെപ്റ്റംബർ 16-ഓസോൺ ദിനം.
- ഒക്ടോബർ 2-ഗാന്ധി ജയന്തി.
- ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം.
- നവംബർ 1-കേരളപ്പിറവി ദിനം.
- നവംബർ 12-ലോക പക്ഷിനിരീക്ഷണ ദിനം.
- നവംബർ 14-ശിശുദിനം
- ഡിസംബർ 25-ക്രിസ്തുമസ് ദിനം.
- ജനുവരി 26-റിപ്പബ്ലിക്ക് ദിനം.
ചിത്രങ്ങൾ
സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ പാഠ്യേതര - പഠന പ്രവർത്തനങ്ങളെ ചേർത്ത് ഒരുക്കിയ താൾ , തുറക്കുക
അദ്ധ്യാപകർ
- ശ്രീമതി.അന്നമ്മ തോമസ് (പ്രധാന അദ്ധ്യാപിക)
- ശ്രീമതി.ബിനു റ്റി ജേക്കബ്
- ശ്രീമതി.അനിമോൾ കെ പി
- ശ്രീമതി.സിജി സൂസൻ ഫിലിപ്പ്
- ശ്രീമതി.ഹസീന എൻ
- ശ്രീമതി.പ്രിയങ്ക ജോയ്
- ശ്രീമതി.ജിൻസി മാത്യു
- ശ്രീമതി.ചിന്നു അന്ന എബ്രഹാം
- ശ്രീമതി.പ്രീമാ മേരി ചെറിയാൻ
- ശ്രീമതി.ആർഷാ റ്റി റെയ്ച്ചൽ
- ശ്രീമതി.ജിൻസി എൽസ തോമസ്
- ശ്രീമതി.സ്നേഹ ജെ ബിജു
2019-2020 കാലയളവ്
2019-20 സ്റ്റാഫ് ഫോട്ടോ
2021-22 ഓണാഘോഷം
2021-22 സ്റ്റാഫ്
വഴികാട്ടി
{{#multimaps:10.658021729974001, 76.57071594637344|width=800pxlzoom=18}} https://maps.app.goo.gl/zduGTiZ5WJ9TXPS47
ആലത്തൂരിൽ നിന്നും സർവീസ് റോഡിൽ കയറി നേരെ 4 കിലോമീറ്റർ
കുഴൽമന്ദത്ത് നിന്നും തോട്ടുപാലം എത്തി അവിടെ നിന്നും സർവീസ് റോഡ് കയറി 1 കിലോമീറ്റർ.