പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൽ ഉപജില്ലയിൽ കല്ലൂർമ എന്ന പ്രദേശത്തുസ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് സ്കൂളാണ് പി.കെ.എം.ജി.ൽ.പി.സ്.കല്ലൂർമ .
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ | |
---|---|
വിലാസം | |
കല്ലൂർമ P.K.M.G.L.P.S KALLURMA , നന്നംമുക്ക് സൗത്ത് പി.ഒ. , 679575 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0494 2650252 |
ഇമെയിൽ | kallurmalps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19210 (സമേതം) |
യുഡൈസ് കോഡ് | 32050700401 |
വിക്കിഡാറ്റ | Q64563680 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി.ടി.മഞ്ജരി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നയന |
അവസാനം തിരുത്തിയത് | |
27-01-2022 | 19210-wiki |
ചരിത്രം
കല്ലൂർമ
കല്ലൂർമ ജി.എൽ.പി.എസ് 105 -)൦ വയസ്സിലേക്ക് ... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. അടുത്ത കാലം വരെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കഴുത്തോളം വെള്ളത്തിൽ . വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2010 മുതൽ സ്വന്തമായ സ്ഥലവും കെട്ടിടവും കിട്ടുന്നതിന് വേണ്ടി നിയമ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് . നിയമയുദ്ധത്തിന് ശേഷം സ്വന്തമായ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ കല്ലൂര്മ നിവാസികളും പി ടി എ യും വിദ്യാർത്ഥികളും ...
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 5 ഓഫീസ് റൂം - 1 കിണർ ഉണ്ട് അടുക്കള ഉണ്ട് മൂത്രപ്പുര ഉണ്ട് പൈപ്പ് ഉണ്ട് മോട്ടോർ ഉണ്ട് കമ്പ്യൂട്ടർ 2 ഫോട്ടോസ്റ്റാറ് സൗകര്യം ഉണ്ട് മൈക്ക് ഉണ്ട് വാട്ടർ ടാങ്ക് 2 കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം , ബോധവൽക്കരണ ക്‌ളാസ്സുകൾ , ദിനാചരണങ്ങൾ , സ്കൂൾ അസംബ്ലി, ഡ്രിൽ , പഠന യാത്ര, ഫീൽഡ് ട്രിപ്പ് , ക്വിസ് മത്സരങ്ങൾ , ഹെലോ ഇംഗ്ലീഷ്, പത്രവായന , 'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം