സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാകേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ തുടർചയാണ് ലിറ്റിൽ കൈറ്റ് .അംഗങ്ങൾക്ക് പരിശീലന കാലയളവിൽ ഗ്രാഫിക്സ്,അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ,ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നുണ്ട്.മികവ് പുലർത്തുന്നവർക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാമ്പുകളിൽ കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനുള്ള അവസരമുണ്ട്.
15008-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15008 |
അംഗങ്ങളുടെ എണ്ണം | 80 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ലീഡർ | ടെക്സൺ പീറ്റർ |
ഡെപ്യൂട്ടി ലീഡർ | അലീന ബിനു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി. ഡോ. ഗോൾഡ ലൂയിസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീ.ഫിലിപ്പ് ജോസഫ് |
അവസാനം തിരുത്തിയത് | |
25-01-2022 | 15008 |
സ്ക്കൂൾ ക്യാമ്പ്
9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായുള്ള സ്‌കൂൾ തല ക്യാമ്പ് 20.01.2022 ന് ഐ റ്റി ലാബിൽ വെച്ച് നടത്തപ്പെട്ടു. അനിമേഷൻ, പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി.
പ്രവർത്തനങ്ങൾ
എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സിലെ കുുട്ടികൾക്ക് വൈകുന്നേരം (4pm-5pm) 1 മണിക്കുർ പരിശീലന ക്ലാസ്സുകൾ നടത്തിവരുന്നു.എല്ലാ വർഷവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നുണ്ട്.
ബോധവൽക്കരണക്ലാസ്സ്
ലിറ്റിൽ കൈറ്റ്സിലെ കുുട്ടികളുടെ മാതാപിതാക്കൾക്ക് സമഗ്ര,QR CODE scanning,ക്ലാസ്സ് നടത്തി.
അമ്മമാർക്ക് ഐടി പരിശീലനം
സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
കുട്ടിപ്പട്ടങ്ങൾ
കല്ലോടി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ.ഫിലിപ്പ് ജോസഫിനേയും മിസ്‌ട്രസായി ശ്രീമതി. ഗോൾഡ ലൂയിസിനേയും തിരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ ട്രയിനറായ ബാലൻ സാറിൻെറ നേതൃത്വത്തിൽ ആദ്യത്തെ യൂണിറ്റ്തല ക്യാമ്പ് നടന്നു.തുടർന്നുള്ള ബുധനാഴ്‌ച ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർക്ക് ഹൈടെക്കുമായി ബന്ധപ്പെട്ട് പ്രൊജക്‌ടർ ക്രമീകരണങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി.