എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കുഞ്ഞവറാന്റെ കുളി

11:43, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി സ്ക്കൂൾ കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കുഞ്ഞവറാന്റെ കുളി എന്ന താൾ എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കുഞ്ഞവറാന്റെ കുളി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞവറാന്റെ കുളി

ഇപ്പോൾ കൊറോണ കാലമാണ് എന്ന് എത്ര പറഞ്ഞിട്ടും കുഞ്ഞവറാൻ കാക്ക അടങ്ങിയിരിക്കില്ല.

" വീട്ടിൽ ചടഞ്ഞിരിക്കാൻ എന്നെക്കൊണ്ട് വയ്യ " എന്നാണ് പറയുക.

ഇതും പറഞ്ഞ് പുറത്തിറങ്ങും,

ഒന്ന് രണ്ട് പ്രവശ്യം പോലീസ് ഏമാനിൽ നിന്നും അടീം കിട്ടിയിട്ടുണ്ട്. കുഞ്ഞവറാന്റെ ഭാര്യ കുൽസു എപ്പോഴും പറയും

"ഈ കൊറോണക്ക് വൃത്തിയെ പേടിയാ നല്ല സോപ്പിട്ട് ഒന്ന് വൃത്തിയായി കൈകഴുകുകയും കുളിക്കുകയും ചെയ്താൽ കൊറോണ ഓടിപ്പോകും അതോണ്ട് നിങ്ങൾ പുറത്ത് പോയി വരികയാണെങ്കിൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈകഴുകണം.

അല്ലെങ്കിൽ ഞാൻ നിങ്ങളെ അകത്തേക്ക് കയറ്റില്ല , നിങ്ങൾ കൊറോണയേയും കൂടെ കൊണ്ടുവന്നിട്ടുണ്ടോന്നാർക്കറിയാം.....

ലോകം മുഴുവൻ ഭയപ്പെടുന്ന വൈറസിനെ ഒഴിവാക്കാൻ വൃത്തിയാ വേണ്ടത് ഇക്കാ... "

കുൽസു പറഞ്ഞപ്പോഴേക്കും കുഞ്ഞവറാൻക്ക കൈ കഴുകുക മാത്രമല്ല നല്ല സോപ്പുപയോഗിച്ച് കുളിച്ച് സുന്ദര കുട്ടപ്പനാവാൻ കുളിമുറിയിൽ കയറി വാതിലടച്ചു.

എന്തോ പേടി ഉള്ളിൽ ചെന്നതോണ്ടാവാം

" ഞാൻ ഇനി എവിടേക്കം പോകില്ല വീട്ടിൽ തന്നെ ഇരുന്നോളാം "

എന്ന് കുളിമുറിയിൽ നിന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു

മുഹമ്മദ് അഫീഫ് പി
4 ബി എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ