എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്
മൊബൈൽ ഇന്ന് പോസറ്റീവ് ഓർ നെഗറ്റീവ് - വെബിനാർ
തുടർച്ചയായ ഓൺലെൻ വിദ്യാഭ്യാസം കുട്ടികളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്നും മൊബൈലിന്റെ ഉപയോഗം വിദ്യാർത്ഥികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന അവബോധം ഉണർത്തുന്ന വെബിനാർ ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് ഒന്ന് ജനുവരി 21 വെള്ളിയാഴ്ച രാത്രി 7.30 ന് നടന്നു. പ്രസ്‍തുത വെബിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ ആദർശ് സ്വാഗതം ആശംസിക്കുകയും മൊബൈൽ ഇന്ന് പോസറ്റീവ് ഓർ നെഗറ്റീവ് എന്ന വിഷയം കുമാരി കെ.യു ഭാനി അവതരിപ്പിക്കുകയും ചെയ്‍തു. യോഗത്തിൽ കുമാരി അനീഷ സി എസ് നന്ദിയും പറഞ്ഞു.
കോവിഡും സ്‍കൂൾ ജീവിതവും - വെബിനാർ
കോവിഡ് കാലഘട്ടത്തിലെ വിദ്യാർത്ഥിജീവിതവും ബോധവൽകരണവും ലിറ്റിൽ കൈറ്റ്സ് പത്താം തരം വിദ്യാർത്ഥികളുടെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രൂപ്പ് നാല് 19 ജനുവരി 2022 ന് രാത്രി 8 മണിക്ക് ഒരു വെബിനാർ സംഘടിപ്പിച്ചു . കുമാരി ശ്രീനന്ദന ടി. എസ് സ്വാഗതം ആശംസിച്ച വെബിനാറിൽ കുമാരി പാർവ്വതി എ. എസ് വിഷയം അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ് യൂണിറ്റ് തല ക്യാമ്പ്
20 ജനുവരി 2022 ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥകൾക്കായി യൂണിറ്റ്തല ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് എ പ്രീതി നിവ്വഹിച്ചു. സ്കൂൾ ഐ ടി കോഡിനേറ്റർ എസ് നീരജ് മാസ്റ്റർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കൈറ്റ് മാസ്റ്റർ എം വി വിവേക് മാസ്റ്റർ, മിസ്ട്രസ് നിത്യ സി പി എന്നിവർ ക്ലാസ്സ് നയിച്ചു. രാവിടെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പിൽ ആനിമേഷൻ, സ്‍ക്രാച്ച് എന്നിവിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി.
നക്ഷത്ര നിർമ്മാണ പരിശീലന ക്യാമ്പ്
വിദ്യാലയത്തിൽ 2021 ഡിസംബർ രണ്ടാം തിയ്യതി സയൻസ് - ലിറ്റിൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നക്ഷത്രനിർമ്മാണപരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ പ്രീതി, പി പി ദീതി, തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങായി 40 വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്. അദ്ധ്യാപകരായ എസ് നീരജ്, എം വി വിവേക് പ്രസീന എന്നിവരാണ് ക്യാമ്പിനു നേതൃത്വം നൽകുന്നത്.
ഡിജിറ്റൽ മാഗസിൻ 2020THE BARDS OF TECH]]
23068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23068 |
യൂണിറ്റ് നമ്പർ | LK/2018/23068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ലീഡർ | ഷിഫ വി.എം |
ഡെപ്യൂട്ടി ലീഡർ | ശിവാനി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിവേക് എം വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിത്യ സി പി |
അവസാനം തിരുത്തിയത് | |
22-01-2022 | Hsspanangad |
-
lk 23068
-
എച്ച് എസ് എസ് പനങ്ങാട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൃഷ്ണ ടി ടി ഐ അദ്ധ്യാപകവിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കുന്നു.
-
എൽ ഇ ഡി സ്റ്റാർസ് നിർമ്മാണം.
-
LK CAMP
-
lkfieldvisit2020
-
lkfield visit
-
ഡിജിറ്റൽപൂക്കളം
-
ഡിജിറ്റൽപൂക്കളം
-
ഡിജിറ്റൽപൂക്കളം
-
lkcwsn class
-
lk election 2019
-
video confrance2019
-
ഫോട്ടോഗ്രാഫി മത്സരം
-
ഫോട്ടോഗ്രാഫി മത്സരം
-
ഫോട്ടോഗ്രാഫി മത്സരം
-
വിക്ഷേപണദൃശ്യാവിഷ്കാരം2019
-
lk kargil day
-
കനോലികനാൽ ഒരു ലിറ്റിൽ കൈറ്റ്സ് പ്രോജക്ട്
-
അമ്മമാർക്കുള്ള ഹൈടക് പരിശീലനം
-
വിദ്യാ അക്കാദമിയിൽ
-
LK വിദ്യാർത്ഥികൾ വിദ്യാഅക്കാദമിയിൽ
-
വിദ്യാ അക്കാദമിയിൽ
-
സ്ക്രീൻ പ്രിന്റിംഗ്
-
സ്ക്രീൻ പ്രിന്റിംഗ്
-
സ്ക്രീൻ പ്രിന്റിംഗ്
-
പ്ലാസിറ്റിക്ക് നിർമ്മാർജ്ജനം
-
ഫ്ലാഷ് മോബ്
-
ഫ്ലാഷ് മോബ്
-
ഫ്ലാഷ് മോബ്
-
ഫ്ലാഷ് മോബ്
-
പ്രചരണ പരിപാടി