എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മയിൽപ്പീലി കണ്ണിലെ കഥ

06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/മയിൽപ്പീലി കണ്ണിലെ കഥ എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മയിൽപ്പീലി കണ്ണിലെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിൽപ്പീലി കണ്ണിലെ കഥ

 
പതിവുപോലെ അന്നും ഒമ്പതു മണിക്കു തന്നെ വിഷ്ണുമായ ഉറങ്ങാൻ കിടന്നു " വിഷ്ണു ..., വിഷ്ണു ... "ആരോ ജനാല തുറന്നു ഒരു മയിൽപ്പീലി കാറ്റിലൂടെ പറന്ന് വന്നു അത് അവളുടെ കവിളിൽ ഉമ്മ വെച്ചു അത് അവളോട് പറഞ്ഞു "നീ ഉറങ്ങിക്കോട്ടോ, ഞാൻ ഒരു കഥ പറഞ്ഞു തരാം" കഥ തുടങ്ങി. " ഒരു ഞാവൽ കാടുണ്ടായിരുന്നു അങ്ങു ദൂരെ കുന്നിനപ്പുറത്ത് ആ കാട്ടിൽ മൃഗങ്ങളെയും പക്ഷികളെയും വേർതിച്ചിരുന്നു രണ്ടു ഭാഗമായി മൂന്നാമതൊരു ഭാഗമുണ്ടായിരുന്നു അതാണ് കാടിന്റെ നടുഭാഗം അവിടെ ഒരം തടാകമുണ്ട് അതിന്റെ പേര് "ചങ്ങാതിത്തടാകം" എന്നാണ് പക്ഷികളും മൃഗങ്ങളും ഇവിടേക്കാണ് വെള്ളം കുടിക്കാൻ വരുന്നത് ഇവിടെ കണ്ടാൽ ക്രൂരതയും ദുഷ്ടതയും ഉള്ളത് കാട്ടുപ്പോത്തിലാണ് പക്ഷികൾക്കെല്ലാവർക്കും കാട്ടുപോത്തിനെ പേടിയാണ് ഒരു കുഞ്ഞു പ്രാവിൻ കുട്ടന് കാട്ടുപ്പോ ത്തിന്റെ വാലിൽ പിടിക്കണമെന്നൊരാഗ്രഹം അതിനു വേണ്ടി അവൻ അമ്മടെ കണ്ണുവെട്ടിച്ച് ചങ്ങാതി തടാകത്തിനരികിലേക്ക് ഓടി എന്നിട്ട് കാട്ടുപോത്തിനേയും കാത്തിരിപ്പായി കുറച്ചു നേരം കഴിഞ്ഞപ്പോഴുണ്ട് കാട്ടുപ്പോ അമ്മാവൻ വരുന്നു അതുവഴി വന്ന മാൻ കുഞ്ഞ് കാട്ടുപോത്തമ്മാവനെ തഴുകിക്കൊണ്ട് പ്രാവിൻ കുട്ടനോട് പറഞ്ഞു " പാവം ഉള്ളിൽ സ്നേഹം ഉറവയായ് നിറച്ചിട്ടും ആരം ഒന്നും തിരിഞ്ഞു നോക്കുന്ന പോലും ഇല്ല " എന്നിട്ട്മാൻ കുഞ്ഞ് സങ്കടത്തോടെ ഓടിപ്പോയി ഇതു കണ്ടു നിന്ന പ്രാവിൻകുട്ടന് അത്ഭുതമായി കാട്ടുപോത്തിനെ തൊട്ടാൽ അത് കൊമ്പ് കൊണ്ട് കുത്തില്ലെ ? അവൻ സ്വയം അവനോടു തന്നെ ചോദിച്ചു. എന്തായാലും ഒന്നു തൊട്ടു നോക്കുക തന്നെ അവൻ പതുക്ക അമ്മാവനെ തൊട്ടു മിനുസമുള്ള കാപ്പി രോമകൂ പാരങ്ങൾ തിളങ്ങുന്ന കണ്ണുകൾ ഭംഗിയുള്ള വാൽ
എന്തു ഭംഗി! ഞാൻ ഇത് എല്ലാവർക്കും കാണിച്ചു കൊടുക്കട്ടെ അതും പറഞ്ഞ് പ്രാവിൻ കുഞ്ഞ് മാൻ കൂട്ടത്തിന് കാണിച്ചു കൊടുത്തു അമ്മാവന്റെ ഭംഗി കണ്ട് അവർ അത് മുയൽകൂട്ടത്തിനും മുയൽകൂട്ടം കാക്ക കൂട്ടത്തിനും അങ്ങനെ എല്ലാവരും അതു കണ്ട് പിന്നെ പക്ഷികളും മൃഗങ്ങളും പരസ്പരം കൂട്ടുകാരായി കഴിഞ്ഞു മയിൽപ്പീലി പോകാനൊരുങ്ങിയപ്പോഴേക്കും വിഷ്ണുമായ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു


വരദ
എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ