എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/തൈ വയ്ക്കൽ

തൈ വയ്ക്കൽ


നദിക്കരയിലുണ്ടിരുപേർ, കൊച്ചൊരു -
മിടുക്കനും, നോക്കിച്ചിരിക്കും അമ്മയും
അവിടെയാമണ്ണിൽ തടം പിടിച്ചമ്മ
മകന്റെ കൈയാലെ ഒരു തൈ വയ്ക്കുന്നു
അതുകാൺകെ ചത്ത നദി വിതുമ്പുന്നു
കിഴവനാകാശം കുനിഞ്ഞു നോക്കുന്നു
പറയുന്നു കണ്ടമിടറീ ടാതവൾ
"മരമിതുപൊങ്ങി വളർന്നു നാളേക്കു
തണലും പൂക്കളും പഴങ്ങളും കാറ്റും
മഴയും പച്ചയും നിറച്ച് നല്കെട്ടെൻ
മണികുട്ടനമ്മയ്ക്കതല്ലയോ മോഹം " ?
അത് കേൾക്കേ ഭ്രാന്തൻ നഗരം കൂക്കുന്നു!
അകലെ തീ മലയമർത്തി മൂളുന്നു!
അതിനെന്തേ? കൊച്ചുമകന്റെ കൈപിടിച്ചതിനു
പെറ്റമ്മ കുടിനീർ വീഴ്ത്തുന്നു!

 

നബിത
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത