എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ
വേങ്ങര ഉപജില്ലയിലെ
പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ | |
---|---|
വിലാസം | |
പറപ്പൂർ എ.എം.എൽ.പി.സ്കൂൾ പറപ്പൂർ വെസ്റ്റ് ന്യൂ , പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlpsparappurwestnew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19842 (സമേതം) |
യുഡൈസ് കോഡ് | 32051300419 |
വിക്കിഡാറ്റ | Q64563778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യൻ.ഇ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞലവി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
13-01-2022 | 19842hm |
ചരിത്രം
പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ. പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക മികവും പുലർത്തുന്നഒരു വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ . 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ ഈ വിദ്യാലയത്തിൽ ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും ശ്രീ.ടി പി അഹമ്മദ് കുട്ടി ആയിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ശ്രീമതി കെ .ബീവിഉമ്മ ശ്രീ ടി പി അഹമ്മദ് കുട്ടി എന്നിവർ മാനേജർമാരായി .ശ്രീമതി ഫാത്തിമ എം ആണ് ഇപ്പോഴത്തെ മാനേജർ.ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകൻ ശ്രീ ടി കെ അലവിക്കുട്ടി ,ശ്രീ ടി പി മുഹമ്മദ് ,ശ്രീമതി പി ആയിഷാ ബീവി , ശ്രീമതി മാലതി പി എന്നിവരായിരുന്നു.ഏറെകാലം ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ ടി പി മുഹമ്മദ് മാസ്റ്റർ ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു .2018ലാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സത്യൻ.ഇ സ്ഥാനം ഏറ്റെടുത്തത്
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:11°1'40.66"N, 75°58'47.24"E|zoom=18}}
- കോട്ടക്കൽ നഗരത്തിൽ നിന്നും 3.5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകല�
�