ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ

15:36, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NISSARMM (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
വിലാസം
തിരുവളളൂർ

തിരുവളളൂർ. പി.ഒ, വടകര
,
673 541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04962591591
ഇമെയിൽvadakara16059@gmail.com
കോഡുകൾ
സ്കൂൾ കോഡ്16059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം അജിത കുമാരി
അവസാനം തിരുത്തിയത്
28-09-2020NISSARMM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കിൽ കമ്ണൻ നായർ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടർന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂൾ എന്ന പേര് നിലവിൽ വന്നു. ഇക്കാലത്തെ പ്രധാനാധ്യാപകൻ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജർ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുൻകാല വിദ്യാർഥികളിൽ ചിലർ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവർ ട്രെയിൻഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു. രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തിൽ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത് ബാപ്പു ഗുരിക്കൾ. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരൂർ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികിൽസ,ജ്യോതിഷം,സംസ്കൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഇദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു.

ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയർ എലിമെന്ററി വിദ്യാലയമായി ഉയർത്തണമെന്ന ആവശ്യം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന ചാലിൽ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നൽകിയത്.തിരുവള്ളൂരിൽ ഒരു ഹയർ എലിമെന്ററി വിദ്യാലയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്.

ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്ഷേപം മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു.

"തോടന്നൂരിൽ കള്ളു ഷാപ്പുള്ളപ്പോൾ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സർക്കാരാണ് തോടന്നൂരിൽ ഹയർ എലിമെന്ററി സ്കൂളുള്ളപ്പോൾ തിരുവള്ളൂരിൽ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമർശനത്തെ ത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ തിരുവള്ളൂരിൽ ഹയർ എലിമെന്ററി സ്കൂൾ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-ൽ രാമപുരത്ത് എലിമെന്ററി സ്കൂൾ, രാമപുരത്ത് ഹയർ എലിമെന്ററി സ്കൂൾ ആയി മാറി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേൽനോട്ടത്തിലും നേതൃത്വത്തിലും ബംഗാളിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ശാന്തിനികേതൻ എന്ന സ്ഥാപനം ഉയർന്നു വരുന്ന കാലഘട്ടത്തിൽ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂർ ഹയർ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികൾ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാൽ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതൻ എന്നാക്കി മാറ്റി.1931-ൽ വിദ്യാലയത്തിന് പരി പൂർണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകൻ. 1957-ൽ ശാന്തിനികേതൻ ഹൈസ്കൂളായി മാറുമ്പോൾ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകൻ ചന്ദ്രശേഖരൻ മാസ്റ്റരായിരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Nerkazhcha

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ശ്രീനാഥ് (ചെരണ്ടത്തൂർ) ഡോ: മുഹമ്മദ് ഫൈസൽ MS Ortho-സഹകരണ ആശുപത്രി വടകര ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്) പ്രജീഷ് നന്ദാനത്ത് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)

വഴികാട്ടി