Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം
വിഷയം:-പലതരം സെൽഫികൾ
സർവം സെൽഫിമയം... പെറ്റുവീണ കുഞ്ഞിൻ ഈറ്റുചോര- തുടയ്ക്കും മുമ്പേ, അമ്മയ്ക്കു വേണം- ഡോക്ടർക്കൊപ്പമൊരു സേൽഫി... വെട്ടിക്കൊല്ലുന്നതിനും മുമ്പേ, രാഷ്ട്രിയക്കാർക്കു വേണം- വടിവാളിനൊപ്പമൊരു സെൽഫി... ദഹിപ്പിക്കും മുമ്പേ, ബന്ധുക്കൾക്കു വേണം- മൃതദേഹത്തിനൊപ്പം- ഒരുഗ്രൻ സേൽഫി.... മറഞ്ഞുപോക്കും മുമ്പേ, മഴവില്ലിനു വേണം- ഇടിമിന്നലിനൊപ്പം ഒരുശിരൻ സെൽഫി... ഉരുകിത്തീരും മുമ്പേ, മെഴുക്കുതിരിക്കു വേണം- വെളിച്ചത്തിനൊപ്പമൊരു സെൽഫി... നീ തനിച്ചല്ലെന്ന് തീരിത്തി- നോടോതിക്കൊണ്ട്, തിരമാലയെടുക്കുന്നു സെൽഫി... കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്, കടൽക്കാറ്റെടുക്കുന്നു, മേഘത്തിനോപ്പമൊരു സെൽഫി.... ഇനിയെങ്ങനെ തിരിച്ചുവരു- മെന്നാകുലപ്പെട്ടുകൊണ്ട്, കാലമെടുക്കുന്നു- സമയത്തിനൊപ്പമൊരു സെൽഫി... ഇനിയാണെന്റെ കാലമെ- ന്നു പറഞ്ഞുകൊണ്ട് രണ്ടായിരമെടുക്കുന്നു- ആയിരമഞ്ഞൂറുകൾ ക്കൊപ്പം അഹംഭാവത്തിന്റെ സെൽഫി... ഒരായിരം ചോദ്യങ്ങൾ കുത്തിക്കുറിച്ചുകൊണ്ട്, ഞാനെടുക്കുന്നതെന്റെ മനസാക്ഷിക്കൊപ്പമൊരുസെൽഫി... ഇനിയുമെനിക്കിത് കാണുവാനാവി- ല്ലെന്നാർത്തുകൊണ്ട്, മുഖം തിരിഞ്ഞുനിന്ന് പുഴയെടുക്കുന്നു, വേനൽമഴയ്ക്കൊപ്പമൊരു സെൽഫി... ഇനിയിവനാണെൻ പിൻഗാമി- യെന്നുറക്കെ പറഞ്ഞുകൊണ്ട്, പകലെടുക്കുന്നു, മിന്നാമിനുങ്ങിനൊപ്പമൊരു സെൽഫി... ആരെങ്കിലും സഹായിക്കു- മെന്നു കരുതിക്കൊണ്ട്, സപ്തനാഡി തളർന്ന്,ചുമച്ച് ആശുപത്രിക്കിടക്കയിൽനിന്ന് ഭുമി അപ്ലോഡ് ചെയ്യുന്ന സെൽഫി... "സെൽഫി "എന്ന മൂന്നക്ഷരത്തിലേക്കീ ലോകം തന്നെ ചുരുങ്ങുമ്പോൾ, നിസ്സംശയം ഇന്നെിക്ക് പറയാം... "സർവ്വം സെൽഫിമയം"
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- 17016 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HSS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ
- HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
- 17016