സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കരതേടി

Schoolwiki സംരംഭത്തിൽ നിന്ന്
കരതേടി


"അമ്മേ, അമ്മേ " ..... "എന്താ അമ്മൂ എന്തിനാ മക്കള് വിളിച്ചത്? പിന്നെയും വഴക്കായോ? ജീവിക്കാൻ വഴിയില്ലെങ്കിലും വഴക്കിന് ഒരു കുറവുമില്ലല്ലോ ". "വഴക്കൊന്നുമല്ല അമ്മേ, എനിക്കൊരു ബാഗ് വാങ്ങിത്തരുമോ?". "അമ്മേ എനിക്കും വേണം ഒരു ബാഗ്.ഒന്നാം ക്ലാസ് മുതൽ എടുക്കുന്നതാ. സിബ് ഒക്കെ പൊട്ടി, ബുക്ക് വയ്ക്കാൻ പോലും പറ്റുന്നില്ല. ചിന്നുവിന്റെ ബാഗിനേക്കാൾ പഴയതാണ് എന്റെ ബാഗ്. പ്ലീസ് അമ്മേ ". " മക്കളേ നിങ്ങൾ കാണുന്നില്ലേ അമ്മയ്ക്ക് ജോലി ഇല്ലാത്തത് .അമ്മയുടെ കൈയ്യിൽ പൈസയില്ല. ഇനി പുതിയൊരു ജോലി കിട്ടട്ടെ അപ്പോൾ വാങ്ങിത്തരാം. അതു വരെ രണ്ടാളും ഈ ബാഗ് തന്നെ എടുക്ക്. മറ്റുള്ള കുട്ടികളുടെ നല്ല ബാഗുകൾ കണ്ട് നിങ്ങൾ കരയണ്ട .അവർക്ക് അച്ഛനും അമ്മയും ഉണ്ട് .നിങ്ങളുടെ കാര്യം നോക്കാൻ ഈ അമ്മ മാത്രമല്ലേ ഉള്ളൂ". അതു കേട്ട കുട്ടികളുടെ മുഖം വാടി. അമ്മക്കും സങ്കടമായി. " അമ്മക്കൊരു ജോലി കിട്ടട്ടെ എന്നിട്ട് നിങ്ങൾക്ക് രണ്ടാൾക്കും ഒരോ ബാഗ് വാങ്ങിത്തരാം. അതു വരെ പഴയ ബാഗ് തന്നെ എടുക്ക് മക്കളെ .ഇപ്പം മക്കള് പോയി കളിക്ക് ". ഈശ്വരാ എന്ത് സങ്കടമാ ഇത്. എനിക്ക് നീ സങ്കടങ്ങൾ മാത്രമല്ലേ തന്നിട്ടുള്ളൂ. എത്ര കാലമായി ഞാനിത് അനുഭവിക്കുന്നു. ഇതിനൊരവസാനമില്ലേ?.കുട്ടികളെ പറഞ്ഞിട്ടെന്താ കാര്യം. ക്ലാസ്സിലെ മറ്റു കുട്ടികൾ കൊണ്ടുവരുന്ന സാധനം കാണുമ്പോൾ അവർക്ക് കൊതിയാവില്ലെ. പക്ഷേ അത് വാങ്ങികൊടുക്കാൻ എന്റെ കൈയ്യിൽ പൈസ വേണ്ടേ. പാവം കുട്ടികൾ.അവർക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. ഈ കോളനിയിൽ താമസിക്കാൻ ഒരു സൗകര്യം കിട്ടിയത് തന്നെ ഭാഗ്യം. പരിസരമൊക്കെ വൃത്തിയില്ലാത്തതാണ് എന്നാലും അടച്ചുറപ്പുള്ളൊരു മുറി കിട്ടിയില്ലേ. ഇല്ലെങ്കിൽ ഞാനും എന്റെ രണ്ട് കുട്ടികളും എവിടെ പോവുമായിരുന്നു?. എത്ര കാലമാണ് നമ്മളെ ഇഷ്ടമല്ലാത്തവരുടെ കൂടെ താമസിക്കുക.കോളനിയിലെ ആൾക്കാർക്ക് വൃത്തിയേ ഇല്ല . ഭക്ഷണാവിശിഷ്ടങ്ങൾ അവിടെയും ഇവിടെയുമായി ഇട്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ കാര്യം പിന്നെ പറയണ്ട .ഇവരൊന്നും പത്രം വായിക്കാറില്ലേ.പ്ലാസ്റ്റിക്ക് കത്തിക്കുന്നത് കാൻസറിന് കാരണമാകുമെന്നിവർക്കറിയില്ലെ. വരട്ടെ എന്തെങ്കിലും വഴിയുണ്ടാക്കാം. ഇത്ര ചെറിയ വാടകയ്ക്ക് ഇങ്ങനെയൊരു മുറി എവിടുന്ന് കിട്ടും. സഹിക്കുകതന്നെ.ഈ സൗകര്യം തന്നതിന് ദൈവത്തോടു നന്ദി പറയുന്നു.പട്ടിണിയാണെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാലോ.ദൈവമേ ,എന്നേക്കാൾ കഷ്ടമാണല്ലോ എന്റെ മക്കളുടെ അവസ്ഥ .എൻ്റെ കുട്ടിക്കാലം എത്ര സന്തോഷകരമായിരുന്നു .അച്ഛൻ മരിച്ചതോടെയാണ് നമ്മുടെ കഷ്ടകാലം തുടങ്ങിയത്. ഞാനും അമ്മയും അച്ഛനും ചേച്ചിയും ചേട്ടനും എവിടെ ഒക്കെ പോയിട്ടുണ്ട്. ഉത്സവം ,സർക്കസ് , സനിമ അങ്ങനെ എവിടെ ഒക്കെ .അതാെക്കെ ഒരു കാലം .നല്ലവസ്ത്രം, ഭക്ഷണം എന്തൊക്കെയായിരുന്നു. അതൊക്കെ പോയി. എങ്ങനെയൊക്കെയോ പത്താം ക്ലാസ് വരെ പഠിച്ചു. അമ്മ കഷ്ടപ്പെട്ട് എന്റെയും ചേച്ചിയുടെയും കല്ല്യാണം നടത്തി.ഏട്ടന്റെ കാര്യത്തിൽ അമ്മ തോറ്റു .അത് അങ്ങനെയൊരു ജന്മം. എന്റെ ഭർത്താവ് അതിലപ്പുറം. എനിക്ക് രണ്ട് കുഞ്ഞുങ്ങളെയും തന്ന് അദ്ദേഹവും പോയി. ഇതാ ഇപ്പോൾ ഈ കോളനിയിൽഎത്തി നിൽക്കുന്നു. ഇതാ ഇപ്പം ഇവിടെ താമസം തുടങ്ങിയിട്ട് ഏകദേശം ഒരാഴ്ച ആയി. നല്ല മനസ്സുള്ളവരുടെ സഹായം കൊണ്ട് മുന്നോട്ട് പോകുന്നു .ഒരു ജോലി എത്രയും വേഗം കിട്ടിയാൽ മതിയായിരുന്നു. പരിസരത്തുള്ളവരെ ഒക്കെ ഒന്ന് പരിചയപ്പെടണം. അവരുടെയൊക്കെ സഹകരണം ഉണ്ടായാലല്ലേ പുതിയതായി വന്ന എനിക്കിവിടെ ജീവിക്കാൻ പറ്റൂ.എന്നിട്ട് മാലിന്യ പ്രശ്നത്തിൽ ഇടപെടാൻ. ആരോ പുറത്ത് വന്നിട്ടുണ്ടല്ലോ. നോക്കട്ടെ. "പുതിയ ആളാ അല്ലെ? കുട്ടികൾ സ്കൂളിൽ പോയോ? " വന്നയാൾ ചോദിച്ചു . "അതെ " ഞാൻ പറഞ്ഞു "നാളെ അയൽ കൂട്ടത്തിന്റെ ഒരു മീറ്റിങ്ങ് ഉണ്ട്. അവിടെ വന്നാൽ എല്ലാവരെയും പരിചയപ്പെടാം ". "ശരി ചേച്ചി ഞാൻ വരാം എല്ലാവരെയും പരിചയപ്പെടാലോ. ചേച്ചി ഞാനിവിടെ പുതിയതാ, എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ ,ഇവിടത്തെ പരിസരം തീരെ വൃത്തിയില്ല". " ഷീനാ ഞാനീ കാര്യം പറയാം. ഇപ്പോൾ പഞ്ചായത്തിൽ നിന്ന് വേസ്റ്റ് ഇടുന്നതിനുള്ള പൈപ് കൊടുക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ശേഖരിക്കാൻ ആൾക്കാർ വരുന്നുണ്ട് നമ്മുടെ വാർഡ് മെമ്പ റോട് പറഞ്ഞു ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പറയാം അതിനുവേണ്ടി ഒരു ക്ലാസ് ഒക്കെ എടുക്കേണ്ടിവരും ". "ശരി ചേച്ചി കുട്ടികൾ ഇപ്പോൾ എത്തും അവർക്ക് എന്തെങ്കിലും ഉണ്ടാകട്ടെ " . മാസങ്ങൾ പിന്നിട്ടു .ഞാനും കുട്ടികളും ഇവിടെ താമസം തുടങ്ങിയിട്ട് ഒരു കൊല്ലത്തോളമായി ആയി എത്ര വേഗത്തിലാണ് മാസങ്ങൾ പോയത് .ഞാൻ വിചാരിച്ചപോലെയല്ല എല്ലാവരും നല്ല ആൾക്കാരാണ് .ആ മെമ്പർ നല്ല ഒരു സ്ത്രീയാണ് വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതിയിൽ എന്റെ പേര് കൂടി കൊടുത്തിട്ടുണ്ട്. അത് കിട്ടിയാൽ രക്ഷപ്പെട്ടു എന്നെപ്പോലുള്ളവർ കിട്ടിയില്ലെങ്കിൽ മറ്റാർക്ക് കിട്ടും കിട്ടുമായിരിക്കും. "അമ്മേ അമ്മേ അമ്മ എന്താ ആലോചിക്കുന്നത്? "ഒന്നുമില്ല .മക്കളെ വാ ഭക്ഷണം വേണ്ടേ? ജീവിതമാകുന്ന കടലിന്റെ കരതേടി അവളുടെ യാത്ര ഇപ്പോഴും തുടരുന്നു.

മേധ
6 B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ