സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ എന്റെ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചിന്ത

സ്വച്ഛ സുന്ദര ഭൂമിയെ സൃഷ്ടിച്ച
ലോക സ്രഷ്ടാവേ.........
അതിൽ നീ സുന്ദര വനവും വായുവും
ശുദ്ധ ജലവും നൽകി
നരനെയും പക്ഷിമൃഗാദിയേയും സൃഷ്ടിച്ചു നീ
എന്നാൽ നിന്റെ സൃഷ്ടിയായ മനുഷ്യർ
ഭൂമിയെ അടക്കിവാണു മലിനമാക്കി

ആ ക്രൂരതയിൽ നീ അവനെ തിരിച്ചടിച്ചു
പേമാരിയായും പ്രകൃതി ദുരന്തമായും
എന്നാൽ അഹങ്കാരിയായ
നിന്റെ സൃഷ്ടി (മനുഷ്യൻ) അടങ്ങിയില്ല
വെട്ടും കൊലപാതങ്ങളായും ചീറിപ്പാഞ്ഞു
അവസാനം നീ മനുഷ്യന്റെ
കണ്ണിൽ കാണാൻ കഴിയാത്ത
വൈറസസിനാൽ അവനെ അടക്കി.....

Abhijith Anish
5 O സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത