Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്തായ സംസ്കാരം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം മഹത്തായ സംസ്കാരമാണ്. ആരോഗ്യം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വവും.
വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുന്ന മലയാളികൾ എന്തുകൊണ്ട് പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും പ്രാധാന്യം കൽപ്പിക്കുന്നില്ല? ആരും കാണാതെ മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നു തുടങ്ങിയ പ്രവണതകൾ മലയാളികളുടെ ബോധ നിലവാരവും കപടതയും കാഴ്ചപ്പാടുമാണ് വ്യക്തമാക്കുന്നത്.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നത് . ശുചിത്വം ജീവൻ രക്ഷാകരമായ ഒന്നാണ് എന്ന് പറയാം. ശുചിത്വ നിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത രീതികളെയും ആശ്രയിച്ചിരിക്കുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.കൃത്യവും ചിട്ടയോടെയുമുള്ള ശുചിത്വ പാലനത്തിലൂടെ കൊറോണ പോലുള്ള ഏത് മഹാമാരിയെയും തുടച്ചു നീക്കാൻ നമുക്ക് സാധിക്കും. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും രോഗവിമുക്തമായ ആരോഗ്യകരമായ ജീവിതം നയിക്കാം.
അനില
|
10 A സെന്റ റോക്സ് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|