സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മാളുവിന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാളുവിന്റെ കൊറോണക്കാലം      
ഇത്തവണ വാർഷിക പരീക്ഷ ഇല്ല എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് മാളു തുള്ളിച്ചാടി. ഇനി മൂന്നു മാസം കുശാലായി. കൂടല്ലൂരിലെ മുത്തശ്ശിയുടെ അടുത്തേക്ക് നാളെത്തന്നെ കൊണ്ടുപോകാൻ അച്ഛനോടു പറയണം. അവിടെച്ചെന്നാൽ ഊഞ്ഞാലാടാം. തറവാട്ടു കുളത്തിൽ കുളിക്കാം. ഓപ്പോളിന്റെ മക്കളുടെ കൂടെ ഒളിച്ചുകളിക്കാം. രാത്രികഥകൾ കേട്ട് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് ഉറങ്ങാം. ഇവിടെ ഫ്ലാറ്റിൽ ആർക്കും ഒന്നിനും സമയമില്ല എപ്പോഴും തിരക്കിലാണ്. ഡോക്ടറായ അച്ഛൻ വരുമ്പോൾ മാളു ഉറങ്ങിയിരിക്കും. കോളേജ് ലക്ചററായ അമ്മയ്ക്ക് വീട്ടിൽ വന്നാലും ജോലിത്തിരക്കാണ്. പക്ഷേ.. പിറ്റേന്ന് മുതൽ വീട്ടിൽ വന്ന മാറ്റം മാളു ശ്രദ്ധിച്ചു. അച്ഛനെ കുറെയായി വീട്ടിലേക്ക് കാണാറില്ല. അമ്മ ജോലിക്ക് പോകുന്നില്ല. പുറത്തേക്ക് കളിക്കാനും വിടുന്നില്ല. ഒരാഴ്ച മാളു എങ്ങനെയോ കഴിച്ചുകൂട്ടി. അവസാനം സഹികെട്ട് മാളു അമ്മയോട് അച്ഛനെ തിരക്കി. അമ്മ പറഞ്ഞുേ "മോളെ, കൊറോണ എന്ന രോഗം കാരണം ഒരുപാട് പേർ ബുദ്ധിമുട്ടുന്നുണ്ട്. അച്ഛൻ ഡോക്ടറല്ലേ ?അതുകൊണ്ട് അവരെ ചികിത്സിക്കാൻ നിൽക്കുന്നതു കൊണ്ടാണ് വരാത്തേ. പിന്നെ മോളെ രോഗം പകരുന്നതുകൊണ്ടാണ് പുറത്തേക്ക് വിടാത്തത്. നമ്മുക്കെല്ലാവർക്കും വേണ്ടിയാണ് അച്ഛനെപ്പോലെയുള്ള ഒരു പാട് പേർ കഷ്ടപ്പെടുന്നത്. " അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
സുൽത്താന വി.എസ്
7 E സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ