സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ ശുചിത്വശീലം
ശുചിത്വശീലം
കേരളീയർ ഇന്ന് മാലിന്യകൂമ്പാരതിന്റെ നടുവിലാണ് ജീവിക്കുന്നത് .പ്രകൃതിയേയും മണ്ണിനെയും മറന്ന് ജീവിക്കുന്നതുകൊണ്ടാണ്. കേരളീയരുടെ ഉദാസീനതയാകാം പരിസര മലിനികരണത്തിനും പകർച്ച വ്യാധിക്കും കാരണമാകുന്നത്.പരിസ്‌ഥിതിയുടെ തകർച്ച ജീവന്റെ തകർച്ചയാണെന്നു മനസ്സിലാക്കി നമുക്ക് മുന്നേറാം.എല്ലാ ജീവജാലങ്ങളും ഭൂമിയുടെ സ്വത്ത് ആണന്നു പ്രതിജ്ഞ ചെയ്ത് ശുചിത്വ കേരളം പണിത് ഉയർത്താം. ശുചിത്വം രണ്ടുതരം ഉണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും. കോവിട് 19നെ നേരിട്ടുകൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ഈ അവസരത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമുക്ക് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളെ തടയാനും പകർച്ചവ്യാധികളെ നേരിടാനും നമ്മുടെ വീടും പരിസരവും ശുചി ആകേണ്ടതാണ്. ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് കോവിഡ് 19. ആയതിനാൽ നമ്മൾ ശുചിത്വം പാലിച്ച് നമ്മുടെ നാടിനും ലോകത്തിനു തന്നെയും മാതൃകയായി തീരേണ്ടതാണ്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം