സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം


വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി കാര്യങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധിയും ജീവിതശൈലി രോഗങ്ങളും ഒഴിവാക്കാൻ കഴിയും.കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.പൊതുസ്ഥലങ്ങളിൽ പോയതിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകണം.കൈയുടെ മുകളിലും വിരലിനു ഇടയിലും സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇരുപത് സെക്കൻഡ് നെരത്തേക്കെങ്കിലും ഉരച്ച് കഴുകുന്നതാണ് ശരിയായ രീതി.ഇതുവഴി കൊറോണ ,ഹെച് ഐ വി ,ഹെർപസ്,ഇൻഫ്ലുവൻസ മുതലായവ പരത്തുന്ന വൈറസു കളെയും ചില ബാക്ടീരിയകളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയൊഗിച്ച് മുഖം മറയ്ക്കുക.മറ്റെല്ലാവർക്കും രോഗം പകരതിരിക്കാൻ ഇതിലൂടെ സാധിക്കും.നഖം വെട്ടി വൃത്തിയാകുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം . രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും ദിവസവും സോപ്പിട്ടു കുളിച്ചു ശരീരശുദ്ധി വരുത്തണം .മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്‌ , ചീപ്പ് ,ഷേവിങ്ങ് സെറ്റ് ,ബ്ലൈഡ് എന്നിവ ഉപയോഗിക്കുന്നത് വഴി HIV തുടങ്ങിയ അണുബാധകൾ പകരാൻ സാധ്യത ഉണ്ട് . വൃത്തിയുള്ള വസ്ത്രം മാത്രം ധരിക്കുക . പ്രഭാതഭക്ഷണം ഒഴുവാക്കരുത് . വ്യായാമവും വിശ്രമവും ആവശ്യം .ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത് ......

വന്ദന രാജേന്ദ്രൻ
V A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം