സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗങ്ങൾ മാനവ ജീവിതത്തിലേയ്ക്ക്
കഴുകനെപ്പോൽ പറന്നിറങ്ങീടവേ
ജീവന്റെ നാമ്പുകൾ നുള്ളിപ്പറിച്ച്
മൃത്യുവിന്നഗാധ ഗർത്തത്തിലേയ്ക്കും തള്ളി
രോഗമെന്ന രാക്ഷസന്നട്ടഹസിച്ച്
ദംഷ്ട്രകൾ കാട്ടി ഭയപ്പെടുത്തീടുന്നു
മരണത്തിൽ കുളമ്പടി കേട്ടപ്പോൾ
എൻ നെഞ്ചിടിപ്പിന്നു വേഗമേറി
എത്തിപ്പിടിക്കുമോയെൻ ജീവനെയെന്നുെള്ള
ചിന്തയെന്നിൽ പേടി വിതച്ചൂ
ഞൊടിയിടയിലെന്നിലേയ്ക്കതാ
മിന്നൽപിണരായിയൊരു ചിന്തയെത്തി
രോഗത്തിനെതിരെ വാളോങ്ങീടുവാൻ
രോഗപ്രതിരോധങ്ങൾ ചെയ്തുകുറെ
ഇക്കാലയളവിലെത്രയോ ജീവൻ
കടപുഴകി വീണു കൊറോണയാലേ
വുഹാനിൽ നിന്നെത്തിയ കൊറോണാ
ലോകത്തിൽ മരണപ്രളയ ഹേതുവായി
ലോക്ഡൗൺ ,കൈകഴുകൽ പിന്നയോ
അകലം പാലിയ്കലുമിതിൽ പ്രതിരോധത്തിൽ
ആദ്യപടിയെന്നു നാം അറിഞ്ഞീടേണം
രോഗമെന്താണേലും അതിനെതിരെ നാം
രോഗപ്രതിരോധനമാകുന്ന വാളെടുക്കേണം
രോഗവൈറസ്സുകളപ്പോൾ പിന്തിരിഞ്ഞോടും
രോഗവിമുക്തി നേടീടും നാം
രോഗിയായി ചികത്സ തേടീടാതെ
രോഗം വരാതെ ശ്രദ്ധിച്ചീടുക നാം
രോഗപ്രതിരോധന ശക്തിയുണ്ടെങ്കിലോ
ഏതു രോഗത്തോയുംവരുതിയിലാക്കാം
രോഗപ്രതിരോധത്തിൽ പുകൾപ്പെറ്റതല്ലോ
ഈ വിശ്വത്തിലെ കൊച്ചുകേരളം
 

സോളമൻ ക്ളയർ റ്റി മൈക്കിൾ
10 A സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത