സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2017- 2018
പ്രവേശനോത്സവം 2017





പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ഛ് വൃക്ഷത്തൈ വിതരണം ,തൈ നടീൽ മഴക്കുഴി നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ആശയത്തിൽ സഹജീവി സ്നേഹത്തോടെ യുവതലമുറ വളർന്നു വരൻ സ്കൂൾ നടത്തിയ പുതുമയാർന്ന ചുവട് വെപ്പ് ആണ് "മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് "




വായനാ ദിനം
നമ്മൾ മറന്നു തുടങ്ങിയ വായനയെ പുസ്തകങ്ങളെ നമുക്ക് എത്തിച്ചുതരുന്ന പുസ്തവണ്ടിയാണ് ഈ വർഷത്തെ വായന ദിനത്തെ സമൃദ്ധമാക്കിയത്. എഴുത്തുകാരുടെ ചിത്രങ്ങളാൽ അലംകൃതമായ ബസിൽ നിറയെ പുസ്തകങ്ങൾ നിറച്ചു ഡിസി ബുക്സിന്റെ സഹകരണത്തോടെ സ്കൂൾ നടത്തിയ പുസ്തക വണ്ടി വ്യത്യസ്തവും ഉപകാര പ്രദവും ഗൃഹാതുരത്വമുണർത്തുന്നത് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കവലകളിൽ പുസ്തക വണ്ടിക്കായി സഹൃദയർ കാത്ത് നിന്ന്. അവർ വായിച്ചു മറന്ന പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവ കരസ്തമാക്കാൻ ഇതിനെല്ലാമുള്ള സൗകര്യം ഒരുക്കിയായിരുന്നു പുസ്തകവണ്ടിയുടെ യാത്ര.ആരക്കുന്നം, പേപ്പതി,വെളിയനാട്,കാഞ്ഞിരമറ്റം ,മുളന്തുരുത്തി, മണീട് എന്നിടവങ്ങളെ കേന്ദ്രീകരിച്ചരുന്നു പുസ്തകവണ്ടി സഞ്ചരിച്ചത്.





പരിസര ശുചിത്വ ബോധവത്കരണം
ആരോഗ്യമുള്ള ജനതയിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു. ജനങ്ങളിൽ അതിവേഗം പടർന്ന് പിടിക്കുന്ന പകർച്ചവ്യാധി പരിസര ശുചിത്വത്തിന്റെ പോരായ്മയാണെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു. പരിസര ശുചിത്വവും കൊതുകു നിവാരണവും ലക്ഷ്യമിട്ട് ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന് ലഘുലേഖ വിതരണം ചെയ്യാൻ തീരുമാനമെടുത്തു,. കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയാൻ സമീപപ്രദേശങ്ങളിലെ റബ്ബർ തോട്ടങ്ങളിലെ മുഴുവൻ ചിരട്ടയും കമിഴ്ത്തി വച്ച് കുട്ടികൾ മാതൃക കാട്ടി.കൂടാതെ കൊതുക് മുട്ടയിട്ട് വളരാൻ സാഹചര്യമൊരുക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പ്രതിപ്രവർത്തങ്ങൾ ചെയ്യുകയും ചെയ്തു.


സൗജന്യ മെഡിക്കൽ ക്യാമ്പ്
കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെൽകെയർ ഹോസ്പിറ്റലിലെ നഴ്സിംഗ് കോളജിന്റെ പ്രിൻസിപ്പാൾ ഫിലോമിന ജേക്കബ് ഉദ്ഘാടനം ചെയ്തു.അനൂർ ഡെന്റൽ കോളജ് മൂവാറ്റുപുഴ ,ടോണി ഫെർണാണ്ടസ് ഐ ക്ലിനിക് പാലാരിവട്ടം രാജഗിരി മെഡിക്കൽ കോളജ് കളമശ്ശേരി എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.



മിഷൻ 2020 പ്രൊജക്റ്റ്
ഒരു വര്ഷം നടത്തിയ നിരന്തര പ്രവർത്തനങ്ങളെ തുടർന്ന് ഞങ്ങളുടെ സ്കൂളിന്റെ ഭാവി വികസനത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രോജക്ട് ആർക്കിടെക്ടിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തയ്യാറാക്കി 2017 ജൂലൈ 11 ന് പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട മുളന്തുരുത്തി ഗ്രാമപഞ്ചായത്തും പ്രസിഡന്റ് രെഞ്ചി കുര്യൻ പ്രകാശനം നിർവഹിച്ചു . ജൂലൈ 19 ന് തിരുവന്തപുരത്തു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് , ബഹു.ജോസ് കെ മാണി എംപി ,ബഹു. അനൂപ് ജേക്കബ് എം എൽ എ ,ഗ്രാമ - ബ്ലോക് ജില്ലാ പഞ്ചായത്തുകൾക്ക് സമർപ്പിച്ചു. എയ്ഡഡ് സ്കൂളുകൾക്ക് ഗവണ്മെന്റ് ഫണ്ട് അനുവദിക്കുന്ന " ചലഞ്ചു ഫണ്ടിൽ " പ്പെടുത്തി നമ്മൾക്ക് ഫണ്ട് അനുവദിക്കാനുള്ള നടപടികൾ പൂർത്തിയായി.







ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കൂടുതൽ അന്വേഷിക്കുവാനും മനസ്സിലാക്കുവാനും വിദ്യാർത്ഥികളിലൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു. ലളിതവും പുതുമ നിറഞ്ഞതുമായ അവതരണത്താൽ ചാന്ദ്രദിനാഘോഷം ശ്രദ്ധേയമായി.

ജൈവപച്ചക്കറി - പുഷ്പ കൃഷി
പഞ്ചായത്തിലെ ഏറ്റവും മികച്ച ജൈവപച്ചക്കറി കൃഷി ഞങ്ങളുടേതാണ്.ഉച്ചഭക്ഷണത്തിനായി ഇവിടെ തന്നെ ഉത്പാദിപ്പിച്ച വിഷമില്ലാത്ത പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.കുട്ടികളെ ഇതി ഉൾപെടുത്തിയതോടെ , കൃഷി ഒരു സംസ്കാരമാണെന്ന ബോദ്യം ഓരോ കുട്ടിക്കും ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ബയോളജി അധ്യാപകന്റെ നേതൃത്വത്തിൽ കൃഷിപാഠം എന്ന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ഇതിനോടനുബന്ധിച്ചു നടന്ന മറ്റൊരു പ്രവർത്തനമായിരുന്നു പുഷ്പ കൃഷി .ഓണത്തിന്റെ ആവശ്യത്തിലേക്കായി ധാരാളം പൂക്കൾ സ്കൂളിന് ഉത്പാദിപ്പിച്ചു നല്കാൻ സാധിച്ചു. കുട്ടികളെ പ്രകൃതിയുടെ ഭാഗമാക്കി മാറ്റിയെടുത്തു എന്നത് മാത്രമല്ല നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ സാധനവും ഉത്പാദിപ്പിക്കുന്നതിന്റെ പിറകിലെ അധ്വാനവും പ്രതീക്ഷയും കുട്ടികൾക്ക് മനസ്സിലാക്കാനും സാധിച്ചു.









കുടുംബ പി ടി എ
സ്കൂളിലെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് കുടുംബ പി ടി എ . ഓരോ കുട്ടിയേയും അവന്റെ/ അവളുടെ ജീവിതാവസ്ഥ അറിയുകയും അത് ഉൾക്കൊണ്ടുകൊണ്ട് മികവിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് കുടുംബ പി ടി എ യുടെ പ്രധാന ലക്ഷ്യം. പി ടി എ മീറ്റിങ്ങുകൾ ഒരു കുട്ടിയുടെ വീട്ടിൽ സംഘടിപ്പിക്കുക എന്നതാണ് ആദ്യപടി.ഓരോ വീടിന്റെയും ആ വീടിരിക്കുന്ന സാമൂഹ്യാവസ്ഥയേയും അങ്ങോട്ട് ചെന്ന് അടുത്തറിയുക എന്നതാണ് ഇതുവഴി ഉള്ള നേട്ടം ഓരോ കുട്ടിയേയും അവൻ/അവൾ ഉൾപ്പെടുന്ന സാഹചര്യത്തിൽ മനസ്സിലാക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ അറിയുവാനും പരിഹാരം നിർദ്ദേശിക്കുവാനും സാധിക്കുന്നു.





ഓണാഘോഷം
ഓണാഘോഷം 2017 വിപുലമായ പരുപാടികളോടുകൂടി സംഘടിപ്പിച്ചു. മാമലക്കവലയിൽ പ്രവർത്തിക്കുന്ന കരുണാലയം എന്ന അനാഥമന്ദിരത്തിൽ ഓണസദ്യ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഓണസദ്യ നൽകി. സ്കൂളിലെ എല്ലാ താത്കാലിക ജീവനക്കാർക്കും ഓണക്കിറ്റ് നൽകി.








ജൈവ വൈവിധ്യപാർക്ക്





എന്റെ പഠനമാണ് എന്റെ നേട്ടം
സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ , നവപ്രഭ എന്നീ പദ്ധതിയോട് കൈകോർത്തു സ്കൂൾ ആരംഭിച്ച മികച്ച പരിപാടിയാണ് " എന്റെ പഠനമാണ് എന്റെ നേട്ടം ". അക്ഷരം , വാക്ക്, വാചകം എന്നീ ക്രമത്തിൽ കുട്ടികളിൽ പഠനം എത്തിക്കുക. 3 മാസം കൊണ്ട് കുട്ടിയെ മികവിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തുക. ഇതിനായി എല്ലാ ദിവസവും ഒരു മണിക്കൂർ അധ്യാപകർ നീക്കിവെയ്ക്കുന്നു കഥകളും, കളികളും, ചാർട്ടുകളും ഉപയോഗിച്ച് അക്ഷരം തറവാക്കുന്നു. രക്ഷകർത്താക്കൾക്ക് കുട്ടികളോടൊപ്പം ബോധവത്കരണ ക്ലാസും നടത്തിവരുന്നു.പദ്ധതിയുടെ മൂല്യനിർണയം അക്ഷരക്കളരി നടത്തി കൊണ്ടാടുന്നു.അടുത്ത അധ്യയനവർഷം അക്ഷരമറിയാത്ത ഒരു കുട്ടി പോലും സ്കൂളിൽ ഉണ്ടാവില്ല എന്ന തീരുമാനമാണ് എന്റെ പഠനമാണ് എന്റെ നേട്ടം. ഇതിലെ ഏറ്റവും നന്മ നിറഞ്ഞ കാര്യം ക്ലാസ്സിലെ മറ്റു വിദ്യാർഥികൾ സഹപാഠിയുടെ പോരായ്മ പരിഹരിക്കുന്നതിന് എല്ലാ സഹായവും ചെയ്തു കൂടെ നില്കുന്നു. ഒരു കുട്ടി പോലും മോശക്കാരനാവാൻ ആഗ്രഹിക്കുന്നില്ല എന്ന് അവർ തിരിച്ചറിയുന്നു. പിന്നിട്ട വഴികളിൽ എവിടേയോ വച്ച് അവർക്ക് നഷ്ടപ്പെട്ട അടിത്തറ അവരുടെ ഒപ്പം നിന്ന് വീണ്ടെടുക്കാൻ സ്കൂളിലെ മറ്റു കുട്ടികൾ ഉത്സാഹം കാണിക്കുന്നു എന്നതും ഈ പദ്ധതിയുടെ വിജയം ആണ്.



സ്കൂൾ ഇലക്ഷൻ


കലാ കായിക മേള - 2017





വിളവെടുപ്പ് ഉത്സവം ഒക്ടോബർ ആദ്യവാരത്തിൽ മണീട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശോഭ ഏലിയാസ് വിളവെടുപ്പ് ഉത്സവം വിളവെടുപ്പ് ഉത്സവം ഉത്ഘാടനം ചെയ്തു.അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിപുലയമായ രീതിയിൽ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു.




ശിശുദിനാഘോഷം -2017
എല്ലാ വർഷത്തെപ്പോലെ ഇക്കൊല്ലവയും വളരെ വിപുലമായ രീതിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കോട്ടയം എം പി ശ്രീ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. സമ്പാദ്യം സേവനത്തിനും കൂടിയാകണം എന്ന ഒരു ബോധവത്കരണവും ഇതോടൊപ്പം നടന്നു. നമുക്ക് ചുറ്റുമുള്ള ഇല്ലായ്മകൾ പരിഹരിക്കാൻ സ്വരുക്കൂട്ടുന്ന സമ്പാദ്യത്തിന്റെ ഒരു പങ്ക് കൊണ്ട് സാധിക്കണം. നമുക്ക് ഉണ്ടായാൽ മാത്രമേ നമ്മുടെ കണ്മുന്നിലുള്ള ഇല്ലാത്തവന് കൊടുക്കാൻ നമുക്ക് സാധിക്കൂ എന്നതാണ് സ്റ്റുഡന്റസ് സേവിങ് സ്കീമിൽ പങ്കാളിയായ ഓരോ കുട്ടിക്കും സ്കൂൾ മാനേജർ നൽകിയ ഉപദേശം.




ക്രിസ്തുമസ് ആഘോഷം 2017 - ഭിന്നശേഷിയുള്ള കുട്ടികളോടൊത്ത്
തിരുപ്പിറവിയുടെ ആഘോഷങ്ങൾ അഴിഞ്ഞ വർഷത്തെ പോലെ വ്യത്യസ്ഥമാക്കണമെന്നു കുട്ടികൾ ആവശ്യപ്പെട്ടു.അത് പരിഗണിച്ച് ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് കേക്കും മധുരപലഹാരങ്ങളുമായി സാന്താ ക്ളോസും കുട്ടികളും ചെന്ന്. എല്ലാവര്ക്കും ഓരോ കേക്ക് വിതരണം ചെയ്തു.അവരുടെ കലാപരിപാടികൾ അണ്ടാസ്വദിച്ചും പങ്ക് വെച്ചും ഒരുമയോടെ കുട്ടികൾ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് ആഘോഷിക്കാത്ത ഒരു കുട്ടിയുടെ കുടുംബം പോലും ഉണ്ടായിരുന്നില്ല. എല്ലാവര്ക്കും കേക്ക് മുറിക്കാനായി സ്കൂളിൽ നിന്നും കേക്ക് കൊടുത്തയച്ചു.എല്ലാ സന്തോഷവും ഒത്തൊരുമയോടെ ആഘോഷിക്കണമെന്ന കുട്ടികളുടെ ആവശ്യം മാനേജ്മെന്റ് നിവർത്തിക്കുകയായിരുന്നു.







അക്കാഡമിക് മാസ്റ്റർ പ്ലാൻ



സൗഖ്യസദനത്തിൽ സ്വാന്തനവുമായി
സഹജീവികളുടെ വേദന കുറക്കാനല്ല മരുന്ന് എല്ലാ മനുഷ്യരിലുമുണ്ട്. ഒരു സ്നേഹ വാക്കുകൊണ്ടോ സാമീപ്യം കൊണ്ടോ പരിചരണം കൊണ്ടോ മനുഷ്യനെ ആശ്വസിപ്പിക്കാനുള്ള ആലംബഹീനരും അശരണരുമായ ചെത്തിക്കോട് സൗഖ്യസദനിലെ കിടപ്പുരോഗികളുടെ വേദനയിൽ പങ്കുചേരാൻ വേണ്ടി ജനുവരി 15 പാലിയേറ്റിവ് ദിനത്തിൽ ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർഥികൾ സൗഖ്യസദനത്തിൽ എത്തി.




ഗാന്ധി സ്മരണ

ആന്വൽ ഡേ
സ്കൂളിന്റെ 116 - മത് വാർഷികം ജി സി ഡി എ ചെയർമാൻ ശ്രീ സി എൻ മോഹനൻ ഉദ്ഘാടനം നിർവഹിക്കുന്നു. സിനി ആർട്ടിസ്റ്റ് ജിനോ ജോൺ മുഖ്യാതിഥി ആയിരുന്നു.

മികവുത്സവം -2018
2017-2018 അധ്യയന വര്ഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠ്യ-പഠ്യേതര രംഗത്ത് കൈവരിച്ച നേട്ടങ്ങൾ " മികവുത്സവം -2018" ബഹു.പിറവം എം ൽ എ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ഭക്ഷ്യ വിഭവങ്ങളുടെ സ്നേഹവിരുന്നും ഒരുക്കി.

