പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. ഹെൽത്ത് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് എന്നിവ നല്ലരീ തിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദിനാചരണങ്ങൾ, സാമൂഹ്യ പങ്കാ ളിത്തത്തോടുകൂടി ആചരിക്കുന്നുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതി നായി ലൈബ്രറി പ്രായോഗികപ്പെടുത്തുന്നുണ്ട്. ഓരോ കുട്ടിയും അവ രുടെ ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സംഭാവനയായി നൽകു ന്നത് ലൈബ്രറി വിപുലപ്പെടുത്താൻ സഹായകമാകുന്നുണ്ട്. ഇംഗ്ലീഷ് അസംബ്ലി നടത്തുകയും അതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രയർ, ഇംഗ്ലീഷ് പ്രതിജ്ഞ, ഇംഗ്ലീഷ് ന്യൂസ്, thought of the day എന്നിവ കാര്യക്ഷമമായി നടത്തുന്നുണ്ട്. നാലു കംപ്യൂട്ടറുകൾ സ്കൂളിൽ നിലവിലുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങൾ ഇതിന്റെ സഹായത്തോടെ കൈകാര്യം ചെയ്യു ന്നുമുണ്ട്. എല്ലാ ദിവസവും അസംബ്ലിയിൽ ക്വിസ് നടത്തുകയും (മലയാ ളം, ഗണിതം, ജി,കെ) അതിന്റെ ഉത്തരങ്ങൾ പരിശോധിച്ച് സ്കോർ രേഖപ്പെ ടുത്തി സ്കൂൾ വാർഷികത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു ണ്ട് SRG, PTA എന്നവ കൃത്യമായി നടക്കുന്നുണ്ട്. CPTA എല്ലാ മാസവും വിളിച്ചുകൂട്ടി രക്ഷകർത്താക്കളുമായി ചേർന്ന് പാഠ്യ പാഠ്യേതര വിഷയ ങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധ വത്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. സാമൂഹിക നന്മയെ ലക്ഷ്യമാക്കി യുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. മലയാളമനോ രമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. 16-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.

തനതു പ്രവർത്തനങ്ങൾ-മഹാമാരിയിലും മടിക്കാതെ മുന്നോട്ട് (പ്രവർത്തനങ്ങളുടെ ദൃശ്യവിരുന്ന് യൂട്യൂബ് ചാനലിൽ കൂടി ലഭ്യമാണ്)

സ്കൂളിൽ നടത്തിയ തനതുപ്രവർത്തനങ്ങൾ യൂട്യൂബ് ചാനലിൽ(Episodes)ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു.

സ്കൂളിന് സ്വന്തമായി സ്ക്കൂൾ യൂറ്റ്യൂബ് ചാനൽ

യൂട്യൂബ് ചാനലിന്റെ ഉത്ഘാടനം ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീ. മുരളീധരൻ തഴക്കര സർ നടത്തി. മാർഗദർശി... പള്ളിക്കൽ ദേവരാജൻ
  • പരിസ്ഥിതി ദിനം
  • വായനദിനം
  • എഴുത്തച്ഛൻമാർക്കൊപ്പം(സാഹിത്യകാരന്മാർക്ക് കുട്ടികളുടെ കത്തും അതിന് അവർ അയച്ച മറുപടിയും)
  • ഉണ്ണിവര(സർഗാത്മക പ്രവർത്തനങ്ങൾ)
  • വീട്ടുമുറ്റത്തെ പൂന്തോട്ടം
  • ചാന്ദ്രദിനം... അമ്പിളിമാമനോടൊപ്പം
  • ശാന്തിദൂത്
  • വീടൊരു വിദ്യാലയം
  • സ്വാതന്ത്ര്യാമൃതം
  • വീട്ടുമുറ്റത്തെ കുഞ്ഞോണം
  • നാട്ടറിവിലെ അന്നപാഠം
  • ഗുരുവന്ദനം
  • തട്ടിൻപുറം... പഴയ കാല ഉപകരണങ്ങളെക്കുറിച്ച് പഠനം
  • നമ്മുടെ കൂട്ടുകാർ.... പല തരം ജീവികളെ പരിചയപ്പെടുത്തൽ... പരമ്പര
  • ഹരിതം പ്രവർത്തനങ്ങൾ
  • തുമ്പാട്ടി
  • നവവിഭാതങ്ങൾ പുലരുവോളം
  • അതിഥി പറയുന്ന കഥ
  • ഭാരതാംബരത്തിലെ കനകതാരം.. ഗാന്ധി ജയന്തി ദിനാഘോഷം
  • അന്യജീവനുതകി സ്വജീവിതം
  • അക്ഷരാംബുജങ്ങൾ വിരിയുമ്പോൾ
  • വാഴ്കകൈരളി.... കേരളപ്പിറവി ദിനം
  • ബാലപർവം.. ശിശുദിനം
  • ശ്യാമാരണ്യക വേദി
  • ക്രിസ്തുമസ് താരോദയം,ക്രിസ്തുമസ് ദിനാഘോഷം
  • വരവേൽക്കാം പുതുപുലരിയെ
  • കൃഷിനാളം.... കാലാവസ്ഥ വ്യതിയാനം കൃഷിയെ എങ്ങിനെ ബാധിക്കുന്നു.. അഭിമുഖങ്ങൾ... ശ്രീ. മുരളീധരൻ തഴക്കര, ശ്രീ. പത്തിയൂർ ശ്രീകുമാർ, ശ്രീ. ജി. മധുസൂദനൻ.. ശ്രീമതി. രജനി ജയദേവൻ, ബാലകൃഷ്ണൻ വൈദ്യൻ, ശ്രീ. അബ്ദുൾ അസീസ് (ക്ഷീര കർഷകൻ ), കർഷകർ എന്നിവരുമായി അഭിമുഖം
  • റിപ്പബ്ലിക് ദിനാഘോഷം
  • ശാന്തി പക്ഷം... യുദ്ധവിരുദ്ധ എപ്പിസോഡ്