നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖികണ്ട
സൂക്ഷിച്ചാൽ ദുഃഖികണ്ട
മൈലാടി എന്നൊരു ഗ്രാമം. ആ ഗ്രാമത്തിൽ ധനികരായ ഒരു കുടുംബം താമസിച്ചിരുന്നു. ആ കുടുംബത്തിലെ ഗ്രഹനാഥന്റെ പേര് രാമകൃഷ്ണൻ എന്നും ഭാര്യ രമ്യയും ആയിരുന്നു. അവർക്കു ആണും പെണ്ണുമായി രഞ്ജു എന്നാ മകൻ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വളരെ സത്യം സ്നേഹിച്ചും ലാളിചുമാണ് അവർ അവനെ വളർത്തിയത്. രഞ്ജു വളർന്നു അവൻ ബാല്യത്തിൽനിന്നും കൌമാരത്തിലെക്കു കാലെടുത്തു വച്ചു. അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി. അച്ഛന്റെയും അമ്മയുടെയും വാക്കുകൾ അവനു പാഴ് വാക്കുകളായി തോന്നി. സ്കൂളിലും പുറത്തുമായി അവനു ഒരുപാടു കൂട്ടുകാർ ഉണ്ടായിരുന്നു. അവർക്കു ചില ദുഷീലങൾ ഉണ്ട്. സിഗരട്ടും കഞ്ചാവും ഉപയോഗിക്കുന്നവരാണ് അവർ. ഒരു ദിവസം അതിൽ ഒരു കൂട്ടുകാരൻ ഒരു സിഗരറ്റ് രഞ്ജുവിനു കൊടുത്തു. ആദ്യം അവൻ മടിച്ചു നിന്നെങ്കിലും പിന്നീട് ഒരു കൌധുകതിനു അവൻ അത് ഉപയോഗിച്ച് നോക്കി. ആദ്യം അവൻ ചുമചെങ്കിലും പിന്നീട് അവനു അത് ഒരു ഹര മായി മാറി. അച്ഛനും അമ്മയും അവന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാതെയായി കാരണം രഞ്ജുവിനെ അവർക്കു പൂർണ വിശ്വാസമായിരുന്നു. അവൻ സ്കൂളിൽ പോകാതെ ആയി. എന്നും അസുഖം എന്ന് പറഞ്ഞു മടിച്ചിരിക്കുമായിരുന്നു. ഒറ്റ മകനായതു കൊണ്ടു അമ്മയും അച്ഛനും എന്ത് പറഞ്ഞാലും സമ്മതിക്കും. സ്കൂളിൽ വരാതിരിക്കുന്ന രഞ്ജുവിനെ അന്വേഷിച്ചു ഒരു ദിവസം അവന്റെ മാഷ് വീട്ടിൽ എത്തി. അപ്പോഴാണ് തന്റെ കൂട്ടുകാർക്കു മാരകമായ അസുഖം പിടിപെട്ട കാര്യം അവൻ അറിയുന്നത്. അവൻ അത് താങ്ങാൻ കഴിഞ്ഞില്ല. അവൻ തന്റെ അച്ഛനോടും അമ്മയോടും താനും തന്റെ കൂട്ടുകാരും ചെയ്ത കുറ്റങ്ങൾ പങ്കു വച്ചു. അവർക്കു അത്i താങ്ങാൻ ആയില്ല. അവൻ ഇതിൽ നിന്ന് മോചനം നേടിയില്ല എന്ന് അറിഞ്ഞപ്പോൾ അവർ അവനെ പൂട്ടി ഇട്ടു. പക്ഷെ അവന്റെ സമനില തെറ്റി. സ്വന്തമായി ഉപദ്രവിക്കാൻ തുടങ്ങി. അവർ പെട്ടെന്ന് തന്നെ ഒരു ഡോക്ടറിനെ സമീപിച്ചു. അവനെ പരിശോധിച്ച ഡോക്ടർ വളരെ ഞെട്ടലോടെ ആ വിവരം അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. ഇവന്റെ കോശങ്ങളുടെ പ്രവർത്തനം നിലച്ചു തുടങ്ങി ഇരിക്കുന്നു. ഇവന്റെ രോഗ പ്രതിരോധ ശേഷി നഷ്ട്ടപെട്ടു. ഇത് അറിഞ്ഞത്തോടെ അവന്റെ അമ്മ ആകെ തകർന്നു. ധനികൻ എന്ന് പറഞ്ഞിട്ടു എന്ത് കാര്യം അത് അനുഭവിക്കാനും ഭാഗ്യം വേണം. അവർ ഡോക്ടറിന്റെ കാല് പിടിച്ചു പ്രാർഥിച്ചു. ആരോഗ്യ പ്രവർത്തകർ നിലം തൊടാതെ പരിശ്രമിച്ചു. ആ കുഞ്ഞ് ജീവന് വേണ്ടി. ദൈവത്തിന്റെ മറിമായം. അവൻ പതിയെ ഉയർത്തെ ഴുനിൽക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ മുക്തി നേടി. അവന്റെ അച്ഛനും അമ്മയ്ക്കും സന്തോഷമായി. അവർ മതിയാവോളം ആരോഗ്യ പ്രവതകർക്കു നന്ദി പറഞ്ഞു.
അവന്റെ അമ്മയുടെ ആഗ്രഹ പ്രകാരം അവനൊരു ഡോക്ടറായി മാറി. അവന്റെ ജീവിതം മുഴുവൻ മയക്കു മരുന്നിനെതിരെയും രോഗപ്രതിരോധശേഷിയുടെ ബോധവത്കാരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ഡോക്ടറായി മാറി. അവൻ നന്മയുള്ള പൗരനായി. അനുഭവം ജീവിതത്തിന്റെ ഗുരു. കൂട്ടുകാരെ - ഈ കഥ നമുക്ക് പറഞ്ഞു തരുന്നത്, രണ്ടു കാര്യങ്ങളാണ്. നല്ല കൂട്ടുകാരെ നമ്മൾ തന്നെ തിരഞ്ഞെടുക്കണം.മദ്യം മയക്കു മരുന്ന് എന്നിവ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം കാരണം അത് നമ്മുടെ രോഗം പ്രതിരോധം നഷ്ട്ടപെടുത്തുന്നു. പതിയെ പതിയെ നമ്മളെ കൊല്ലുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ