ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/പുഴയെ രക്ഷിച്ച കുട്ടി
പുഴയെ രക്ഷിച്ച കുട്ടി അവധിക്കാലത്ത് നന്ദന മുത്തശ്ശിയുടെ വീട്ടിൽ എത്തി . അവിടുത്തെ കാഴ്ചകൾ അവൾക്ക് ഒത്തിരി ഇഷ്ടമായി. നല്ല മണമുള്ള കാറ്റും , മരങ്ങളും ,പൂക്കളും അവൾക്ക് ഇഷ്ടമായി. അവൾ പാടത്തിന് അടുത്തുകൂടി നടന്നു . പാടത്തു മേയുന്ന പൈക്കളും വരമ്പിലിരിക്കുന്ന കൊക്കുകളും പാറിപ്പറക്കുന്ന തത്തകളും പീലി നിവർത്തിയാടുന്ന കേരമരതകതോപ്പും അവൾ സന്തോഷത്തോടെ നോക്കി രസിച്ചു . എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയായിരുന്നു .പുഴക്കരയിലിരുന്ന് അവൾ പാട്ടു പാടി , പുഴയുടെ ചിത്രം വരച്ചു. അവധിക്കാലം തീർന്നു. അവൾ സങ്കടത്തോടെ തിരിച്ചു പോയി . പിന്നെ രണ്ട് , മൂന്ന് വർഷം കഴിഞ്ഞാണ് അവൾ ഗ്രാമത്തിലെത്തിയത്.പഴയ ഗ്രാമം ആയിരുന്നില്ല അത് . മലകളും , മരങ്ങളും ,പൂക്കളും ഇല്ല ,പാടം ഉണങ്ങി കിടക്കുന്നു . പുഴയിൽ കുറച്ചുവെള്ളം മാത്രം. നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും . അവൾ ഞെട്ടിപ്പോയി . പുഴയുടെ ചിത്രം നോക്കി അവൾ പൊട്ടിക്കരഞ്ഞു ."എന്താ മോളെ കരയുന്നത് ? "ചെറിയച്ചൻ ചോദിച്ചു .അവൾ ചിത്രം കാണിച്ചിട്ട് പുഴയിലേക്ക് ചൂണ്ടി . ചെറിയച്ചന് കാര്യം മനസിലായി . " മോള് വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാം ". അദ്ദേഹം ഗ്രാമാധികാരിയുമായി സംസാരിച്ചു . വേഗം തന്നെ പുഴയിലെ മാലിന്യം നീക്കി പുഴ വൃത്തിയാക്കി .പുഴ മലിനമാക്കരുതെന്ന ബോർഡും വച്ചു . നന്ദന സന്തോഷത്തോടെ പുഴയെ നോക്കി .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ