ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിപാലനം

ശുചിത്വബോധം ഓരോ വ്യക്തിയുടേയും കടമയാണ്. ശുചിത്വം എന്ന വാക്കിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉൾപ്പെട്ടിരിക്കുന്നു .ശുചിത്വം പരിപാലിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. ആരോഗ്യം ഉള്ള ശരീരവും മനസും ഒരു വ്യക്തിക്ക് അവശ്യം വേണ്ടവയാണ്. ശുചിത്വ ബോധമുള്ള ഒരു തലമുറ നാടിന്റെ വികസനത്തിന് തന്നെ അടിസ്ഥാനമിടുന്നു. ആ ബോധ്യത്തോടെ ശുചിത്വം എന്ന ആശയത്തെ മുറുകെപ്പിടിച്ച് നമുക്ക് മുന്നേറാം. ശുചിത്വം പാലിച്ച് രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം . ആരോഗ്യമുള്ള ഒരു രാഷ്ട്രത്തിന്റെ സൃഷ്ടികർമ്മത്തിൽ നമുക്ക് പങ്കാളികളാകാം.

അദ്വൈത് സതീഷ്
3 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം