ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഇന്നിന്റെ തേങ്ങലുകൾ
ഇന്നിന്റെ തേങ്ങലുകൾ
ഹരിതാഭമാർന്ന പൊൻപട്ടു ചാർത്തി നിന്നൊ- രെന്റെ നാടിനിതെന്തു പറ്റി ? പുഷ്ഷസുഗന്ധം പരത്തിനടന്നൊരെൻ ഇളം കാറ്റിതെന്തേ പതുങ്ങിനിൽപ്പൂ? മാവേലിമന്നൻ ഭരിച്ചപ്പോഴുള്ളൊരു സാന്ദ്രസമത്വമിതെങ്ങു പോയി? നിലാവ് പരത്തിടും തിങ്കളിൻ ആനനമി- തെന്തേ കാർമുകിൽ വാർന്നുപോയി? തേങ്ങുകയാണെന്റെ പ്രകൃതിയിന്നെപ്പോഴും തന്റെ തകർച്ചയെ ഓർത്തുകൊണ്ട് മക്കളിൻ നിസ്സഹായത ഓർത്തുകൊണ്ട് പൊൻനെല്ലു വിളഞ്ഞൊരാ പാടത്ത് കാറണിച്ചളി കൂടൂകൂട്ടിടുന്നു ................ കർഷകകണ്ണുനീർ അമ്മ പ്രകൃതിക്കുമേൽ അതിയായ് ഇറ്റിറ്റു വീണിടുന്നു............ എന്തേ പറ്റി ഇന്നീപ്രകൃതിക്കു.... ജീവനറ്റ ജീവനായി നിലകൊള്ളുകയോ? വൻനിലകെട്ടിടങ്ങൾ പണിതീർത്തു പ്രകൃതിതൻ മാറ് ചുരക്കുകയോ? മനുഷ്യ ഹൃദയങ്ങൾ വിറകൊണ്ടുപോയി സ്വാർത്ഥത മാത്രമാണിതെങ്ങുമിപ്പോൾ പെണ്ണിന്റെ മാനം വിറ്റു ജീവിക്കുന്നു വൃത്തിഹീനമായിത്തീരുന്നു മാനുഷചേതന.... കൈക്കുഞ്ഞിനെപ്പോലും വഴിയിൽ എറിയുന്നു പത്തുമാസം ചുമന്ന ജനനി... മാനുഷജീവിതം അർത്ഥമാക്കുന്നത് പണമാണെന്ന് വിചാരിച്ച് ജീവിക്കുന്നിതു ചിലർ മാതൃഭാഷ തൻ മാറിടത്തെ ചവിട്ടിതകർത്തു- ക്കൊണ്ട് മാനുഷർ ആംഗലഭാഷതൻ മടിയിലണയുന്നു ആരുമേ കാണാതെ മാറിനിൽക്കുന്നു പോറ്റമ്മ മാതൃഭാഷ വിങ്ങിക്കരയുന്നു..... കുന്നില്ല , മരമില്ല , പാടങ്ങളില്ലിന്ന് ശൂന്യമായിത്തീരുന്നു... വരുമെന്ന് കരുതുന്നു ഇനിയുമാ- പഴയപ്രകൃതി രമണീയസുന്ദരതാ....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത