എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ഭൂമി ഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി ഗീതം

വിഷയം : പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അബീമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ് . ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി.

പരിസ്ഥിതി നശീകരണം എന്നാൽ പാടം ,ചതുപ്പുകൾ മുതലായവ നികത്തൽ , ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക.കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക,കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക. കുഴൽകിണറുകളുടെ അമിതമായ ഉപയോഗം , വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക് ഒഴുക്കിവിടുന്ന വിഷമായ മലിന ജലം ലോകത്തുമ്പാടും ഇന്ന് നശീകരണ യന്ത്രവുമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ- വേസ്റ്റകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം മുതലായവ. പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവ ജാലങ്ങളെ കൊന്നുടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീട നാശിനികൾ . ഇവയൊക്കെയാണ് മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം .


അൻഷിദ ഇ .കെ
5 C എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം