എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പ്രകൃതി നശീകരണം '''

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നശീകരണം


മരണത്തിൻ വക്കോളം എത്തുമീ പ്രകൃതിക്ക്
തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരതൈ നൽകുമൊരായിരം ജീവൻ
അറിവായി നിറവായി നീർക്കണങ്ങൾ
പുഴയ്ക്ക് കുളിരേകി മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാഗരങ്ങൾ
അടരും ഇലത്തുമ്പ് ചൊല്ലുന്നു പ്രകൃതിയിൽ
ഇനിയും തളിരായ് ഞാൻ പുനർജനിക്കാം
മനസ്സിൽ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ
തലമുറക്കേകൂ നീ ഒരു തൈമരം
     
 

ഫാത്തിമ റിയ പി
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത