എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അധ്വാനത്തിന്റെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
അധ്വാനത്തിന്റെ ഫലം
ഒരിടത്ത് ബാലു എന്നൊരു കുട്ടി ഉണ്ടായിരുന്നു.ബാലു നല്ല അനുസരണയുള്ളവനും മിടുക്കനുമായിരുന്നു. ഒരു ദിവസം അവന് ടീച്ചർ കുറേ മരത്തിന്റെ തൈകൾ കൊടുത്തു. ബാലു അത് ശ്രദ്ധയോടെ വീടിനു മുന്നിൽ നട്ടുവളർത്തി. അന്നുമുതൽ അവൻ തൈകൾ നട്ടു പിടിപ്പിക്കാൻ തുടങ്ങി. മറ്റു കുട്ടികൾ വെറുതെ കളിച്ച് സമയം കളയുമ്പോൾ ബാലു കിട്ടുന്ന സമയമെല്ലാം തൈകൾ നട്ടു വളർത്താൻ ചെലവഴിച്ചു. വർഷങ്ങൾ കഴിഞ്ഞു ബാലു വിവാഹിതനായി കുട്ടികളുമായി. ബാലുവിന്റെ ചെടികളും വളർന്ന് വലിയ മരങ്ങളായി. ഫലങ്ങളും കായ്ച്ചു തുടങ്ങി. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ വലിയൊരു ക്ഷാമമുണ്ടായി. ബാലുവിന്റെ വീട്ടിലാകട്ടെ ധാരാളം ഫലങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ബാലുവിനും ഭാര്യക്കും മക്കൾക്കും പട്ടിണി ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞു.ബാലുവിന്റെ അധ്വാനത്തിന് മക്കൾ നന്ദി പറഞ്ഞു. ബാലുവിന് സന്തോഷമായി. ബാലുവിന്റെ മക്കളും തൈകൾ നട്ടു പിടിപ്പിക്കാൻ തുടങ്ങി.
എയ്ഞ്ചൽ.എ.പി
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ