എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/അതിജീവനത്തിലേക്ക്
അതിജീവനത്തിലേക്ക്
ശീതക്കാറ്റ് പിന്നെയും വീശിക്കൊണിരിക്കുന്നു .അവർ ബാൽക്കണിയുടെ ജനൽ അടച്ച് മുറിയുടെ ചെറുച്ചൂടിലേക്ക് ചാഞ്ഞു.ഒാർമ്മ അവളെ നിശബ്ദയാക്കി. വീണ്ടും ചിന്തയിലേക്ക് ഊഴ്ന്നിങ്ങാൻ പ്രേരിപ്പിച്ചു. അതെ തന്റെ സ്വപ്നം പോലെ താനിന്നൊരു നേഴ്സാണ്. അവൾ തന്റെ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങി. ഒരു ശരാശരി വിദ്യാർത്ഥിയായിരുന്ന താൻ മറ്റുള്ളവരെ ശ്രൂശ്രിഷിക്കാനുള്ള വലിയ ആഗ്രഹം കൊണ്ടാണ് ആതുരശ്രൂശ്രഷരംഗം തിരഞ്ഞെടുത്തത് സിസ്റ്റേഴ്സിന്റെ കീഴിലുള്ള ആ കോളേജ അവൾക്കായി ഒരുക്കിയിരുന്നത്. മാനവസ്നേഹത്തിലേക്ക് നയിക്കുന്ന വിശാല പാഠങ്ങളാണ്. അവിടെ നിന്ന് അവൾ ഒരു മാലാഖയായി ,അതെ ഭൂമിയിലെ മാലാഖ .അപ്പോൾ ഫോൺ റിംഗ് ചെയ്യുതു.നാട്ടിൽ നിന്ന് അപ്പനാണ്. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു എന്നൊക്കെ പറഞ്ഞ് അവൾ ഫോൺ വെച്ചു അപ്പച്ചനും അമ്മച്ചിക്കും നല്ല വിഷമം ഉണ്ടായിരുന്നു തന്നെ ഈ ബ്രിട്ടനിലേക്കു് അയ്ക്കാൻ എങ്കിലും ദൈവം തന്നെ എത്തിച്ചത് ഇവിടെയാണ്. നല്ല ശബളം നല്ല ജോലി,ആവശ്യത്തിന് സൗകര്യം എന്നാൽ സൂര്യൻ അസ്തമിക്കാത്ത ഈ സ്വപ്ന രാജ്യത്തെ പിടിച്ചുലക്കാൻ കേവലം ഒരു മണൽതരിയേക്കാൾ ചെറിയ ഒരു വൈറസ് മതിയായ്യിരുന്നു. സുവർണ്ണ പ്രഭയോടെ മുഖരിതമായിരുന്ന ഈ രാജ്യത്തിന്റെ പ്രഭാവലയം നഷ്ടമായ്യിരിക്കന്നു. അതെ ഈ രാജ്യം മരണക്കളമായ്യിരിക്കന്നു. നേഴ്സിംഗ് ഹോമിലെ വിളികൾ അവൾ ഓർമ്മിച്ചു. അവിടുത്തെ എല്ലാ അന്തേവാസികൾക്ക് തന്നെ വല്യ കാര്യമായിരുന്നു . മരിയമ്മ , തോമസ് അങ്കിൾ, ആൻഡ്രൂസ് എല്ലാവരും ,………….. എന്നാൽ ഒരു ദിവസംകൊണ്ട അവരെല്ലാവരും തന്റെ കൺമുമ്പിൽ നിന്ന് മാഞ്ഞു. സംരക്ഷനോപാധികൾക്കുള്ളിൽ നിന്ന് തന്റെ ഹൃദയം പിടഞ്ഞു നീറി. അവരിൽ നിന്ന് തനിക്ക് കിട്ടിയ സ്നേഹം അവളുടെ ഉള്ളിനെ വെന്ത് നീറ്റി. എങ്കിലും പാടില്ല ,നേഴ്സ് തളരാൻ പാടില്ല അവർ മാലാഖകളാണ്, കരുണയുടെ,സ്നേഹത്തിന്റെ,സദാ പുച്ചിരിച്ചുകൊണ്ടിരിക്കുന്ന മാലാഖ. ആ ഓട്ടത്തിനിടയിൽ താനും രോഗിയായിരിക്കുന്നു.ഏകാന്തമായി ഈ റൂമിനുള്ളില് തന്റെ മണുത്തു മരവിച്ച മനസ്സിലേയ്ക്ക പുതു ചൈതന്യം നിറച്ചു .ഈ മാറ്റിനിറുത്തൽ അവസാനിക്കാൻ ഇനി അഞ്ചു നാൾക്കൂടി.അതുകഴിഞ്ഞ് വീണ്ടും കർമ്മരംഗത്തിറങ്ങാൻ അവൾ വീണ്ടും ശക്തി സംഭരിച്ചു. മനുഷ്യരാശിക്കായി.തങ്ങളുടെ പ്രിയപ്പെട്ടവർക്കായി…...
സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ