എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/നേരത്തെ വന്ന അവധി
നേരത്തെ വന്ന അവധി
സ്ക്കൂൾ ഇന്ന് അടയ്ക്കുന്നു,ഈ വർഷത്തെ വാർഷിക പരീക്ഷ ഇല്ലെന്നും ടീച്ചർ പറഞ്ഞപ്പോൾ സന്തോഷിച്ചു.പക്ഷെ ആ സന്തോഷത്തിന് അധികം നാള് ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ മനസ്സിലായി കൊറോണയുടെ ഭീകരൻ എത്രത്തോളമാണെന്ന്.ചൈനയിലുളള കൊറോണ ഇത്ര വേഗം നമ്മുടെ നാട്ടിലെത്തിയോ....സംശയമായി.....പിന്നെ വാർത്തകളിലൂടെ എനിക്ക് എല്ലാം മനസ്സിലായി,സാമൂഹിക അകലം പാലിക്കലും,വീട്ടിലിരിക്കലും,ശുചിത്വവും,രോഗപ്രതിരോധശേഷിയും മാത്രമാണ് കൊറോണയെ നേരിടാനുളള വഴി എന്ന്.ലോക്ക് ഡൗൺ കൂടി വന്നപ്പോൾ, കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റാത്ത, വീട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റാത്ത അവധി എന്തിന് എന്ന് ഞാൻ ചിന്തിച്ചു. എന്നാൽ ഈ ലോക്ക് ഡൗണിൽ എനിക്ക് മനസ്സിലായ ചില കാര്യങ്ങളുണ്ട്. വീടിന്ചുറ്റുമുളള പറമ്പുകൾവൃത്തിയാക്കി,ചെടികളും,പച്ചക്കറികളും നട്ടു. അടുക്കളയിൽ ഉമ്മയെ സഹായിച്ചു. ഒരു ദിവസം ഒരുവീട്ടിൽ എത്രമാത്രം ജോലികൾ ഉണ്ടന്ന് മനസ്സിലായി.കൂട്ടുകാരോടൊപ്പം ഉളള കളിയിൽ മാത്രമല്ല അച്ചനമ്മമാരോടൊപ്പം ജോലികളിൽ സഹായിക്കുന്നതിൽ രസമുണ്ടെന്ന് മനസ്സിലായി. ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത് ലോകത്തു നിന്ന് കൊറോണമാറി. ലോക്ക്ഡൗൺ കഴിഞ്ഞ്, നമ്മുടെ നാട് പഴയത് പോലെ തിരിച്ചു വന്ന് കാണാനും കൂട്ടകാരോടൊപ്പം കളിക്കാനും,ഒപ്പം ഞാൻ നട്ടവിത്തുകൾ മുളച്ച്തുടങ്ങിയിട്ടുണ്ട്. അതിൽ ഇനി എപ്പോൾ കായ്കൾ ഉണ്ടാവും......?അതെ ഞാൻ കാത്തിരിക്കുകയാണ്,പ്രളയമെന്ന മഹാമാരിയെ കേരളം അതിജീവിച്ചതുപോലെ കൊറോണയെ അതിജീവിക്കാനും,വൃത്തിയുളള പരിസരവും,വൃത്തിയുളളതോടുകളും പുഴകളും ഉണ്ടാവാനും,പുതിയ വിളവുകൾ ഉണ്ടാവാനും.അങ്ങനെ നമ്മുടെ നാട് നന്നാവട്ടെ........
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം