എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
'കോവിഡ് എന്ന മഹാമാരി'

                    
തുരത്തണം കോറോണയെ
കേരള കരയിൽ നിന്നും
നിപ്പയെ തുരത്തിയതുപോലെ
പ്രളയത്തെ നേരിട്ട പോലെ
തുരത്താം നമുക്കീ കോവിഡിനെയും
കണക്കില്ല മരണവും
കണക്കില്ല രോഗികളും
കേരളം നശിക്കാൻ തുടങ്ങി കഴിഞ്ഞു
പ്ലാഗ് വന്നപോലെ
കോളറ വന്നപോലെ
സ്പാനിഷ് ഫ്ലൂ വന്നപോലെ
കോവിടുമെത്തി കഴിഞ്ഞു ലോക്കഡൗണുമായി കർഫ്യൂമായി
 കേരളം മുന്നോട്ട് പോവുന്നു
കൂട്ടമായി കഴിഞ്ഞവർ ഒറ്റയ്ക്ക്
കഴിഞ്ഞുകൂടുന്ന കാലമാണിന്ന്
അഞ്ചിൽ കൂടുതൽ പാടില്ല ആളുകൾ
എന്ത് ചെയ്യുമിത് മഹാമാരിയല്ലേ.....?
തുരത്തണം മഹാമാരിയെ
തുരത്തണം കോറോണയെ
തുരത്തണം എല്ലാത്തിനെയും.
സന്തുഷ്ട ജീവിതം നയിച്ച
നമ്മളിന്ന് ദുരിതപൂർണമായി കഴിഞ്ഞിടുന്നു
കേരളത്തെ പോലെ ലോകത്തെയും
പിടിച്ചുകുലുക്കിയ മഹാമാരി
ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന്
ഉരുവിട്ട് പറഞ്ഞുകൊള്ളുന്നു.

അയന
7 A എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത