എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു.

ഗണിത ക്ലബ്‌ ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നു വരുന്നു.ഗണിതാധ്യാപകരായ ബീന്ദ‍ുമോൾ, എ ജി ബിന്ദ‍ു, നന്ത‍ു സി ബാബ‍ു എന്നിവ‌ർ ഇതിനു നേതൃത്വം വഹിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത ക്ലബ്ബ് പ്രധാനമായ പങ്കുവഹിക്കുന്നു.... കൂടാതെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക,ദിനാചരണങ്ങൾ നടത്തുക, ഗണിത പ്രവർത്തനങ്ങളിൽ പങ്കാളികളാകുക തുടങ്ങിയവയും ക്ലബ്ബിന്റെ പ്രധാനലക്ഷ്യങ്ങൾ ആണ്..

ഉദ്ഘാടനം

ജ‍ൂലൈയ് 25 ന് സ‍്ക‍ുൾ ലൈബ്രറി ഹാളി‍‍ൽ നടന്ന സമ്മേളനത്തി‍ൽ കണക്ക് അദ്ധ്യാപിക ക‍ൂടിയായ ഹെഡ്‍മിസ്ട്രസ് ശ്രിമതി ബീന റ്റി രാജൻ പസിൽ അവതരിപ്പിച്ച‍ുകൊണ്ട് ക്ലബ് ഉദ്‍ഘാടനം നടത്തി,