എം ജി എം എച്ച് എസ് എസ് മാനന്തവാടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
ലോകമെമ്പാടും കൊറോണ ഭീതിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും, ഇന്ന് നമുക്ക് ചാനലിലൂടെ മാറി മാറി കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ് കൈ കഴുകുന്ന രീതി. നമുക്ക് കോവിഡിനെ തടഞ്ഞു നിർത്തണമെങ്കിൽ നമ്മൾ എന്തായാലും ശുചിത്വം പാലിച്ചേ മതിയാകു. ഈ കൊറോണ കാലത്ത് പുറത്തിറങ്ങുമ്പോൾ മാസ്ക് ഇട്ടിട്ട് വേണം പോകാൻ.നമ്മുടെ പരിസരത്ത് മാലിന്യങ്ങളും മറ്റു വസ്തുക്കളും ഇടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ചുമക്കുമ്പോൾ ഒരു തൂവാല ഉപയോഗിച്ചു മുഖം മറക്കേണ്ടതാണ്. ചുമക്കുന്ന സമയത്തു മാറിനിന്നു ചുമക്കണം.മറ്റുള്ളവരുടെ ശരീരത്തിലേക്കു തെറിപ്പിക്കരുതു. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. കാരണം ഈ കാലാവസ്ഥയിൽ മറ്റു പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ ഈ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടടാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവു. കൊതുകുകൾ പെറ്റു പെരുകാനുള്ള വഴികളൊക്കെ അടക്കണം. ഉദാഹരണത്തിന് ചിരട്ട, മുട്ടത്തോട് എന്നിവയിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നമുക്ക് നമ്മോട് ഉള്ളതുപോലെ തന്നെ പ്രകൃതിയോടും ചില കടമകളുണ്ട്. നമുക്ക് നമ്മുടെ ശരീരം വൃത്തിയാക്കുന്നതുപോലെ പരിസരവും വൃത്തിയായി സൂക്ഷിക്കാം. ഇതിലും നമുക്ക് പ്രകൃതിയെ മനോഹരമാക്കാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം