എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കനൽപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കനൽപ്പൂവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കനൽപ്പൂവ്

മരണത്തെ മോഹിച്ചു
അരികിലെത്തുന്നവരെയെല്ലാം
കരിയിച്ചുകളയും കനൽപ്പൂവാണു ഞാൻ
എന്റെ വാക്കുകളിൽ എന്നും മരണത്തിന്റെ മണമായിരുന്നു
ഞാൻ പറഞ്ഞു വെയ്ക്കും മരണത്തിന് സുഗന്ധം മായിരുന്നു
ഞാനൊരു കണ്ണീർ തുള്ളിയാണെങ്കിലും
വീണുപൊട്ടിച്ചിതറാൻ കൊതിക്കുന്നില്ല
സ്നേഹത്തിന്റെ ചൂടിൽ ഒരു പാട് പോലും
അവശേഷിപ്പിക്കാതെ
വറ്റിപ്പോകണമെനിക്ക്
ജലം പോലെ ബാഷ്പീകരിക്കപ്പെട്ട് അപ്രതീക്ഷിതയാവണം
കടൽവെള്ളം പോലെയുയർന്ന്
മഴയായ് പെയ്യണമെനിക്ക്
കനലിൽ എൻ ശരീരത്തെ പോവാൻ വിട്ട് ഒരു മെഴുകുവണ്ടിയായ്
മലയാളത്തിലേക്ക്
കുതിക്കണമെനിക്ക്
 

പേര്: ക്ലാസ്:3A

നഫ്‍ല ഷെറിൻ
3 എ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത