കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/രാമുവും അപ്പുവും
രാമുവും അപ്പുവും
രാമുവും അപ്പുവും കൂട്ടുകാരായിരുന്നു. കളി കഴിഞ്ഞ് അവർ വീട്ടിലേക്ക് പോകുകയായിരുന്നു.പോകുന്ന വഴിയിൽ അവർ ഒരു പേരമരം കണ്ടു.രാമു ഒരു കല്ലെടുത്ത് മരത്തിലേക്ക് എറിഞ്ഞു. അതാ രണ്ട് പേരക്കകൾ താഴെ വീഴുന്നു. രണ്ടു പേർക്കും സന്തോഷമായി.അവർ ഓടി വന്ന് പേരക്കകൾ എടുത്തു. രാമു പറഞ്ഞു.” ഞാനല്ലേ പേരക്കകൾ എറിഞ്ഞിട്ടത്.അതുകൊണ്ട് വലിയ പേരക്ക എനിക്കു വേണം.”അപ്പു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അങ്ങനെ അവർ പേരക്ക കഴിക്കാൻ തുടങ്ങി. ആദ്യത്തെ കടി കടിച്ചതും രാമു അതിൽ ഒരു പുഴുവിനെ കണ്ടു. അവൻ അതു കണ്ടതായി ഭാവിക്കാതെ അടുത്ത ഭാഗം കഴിക്കാൻ ഒരുങ്ങി. ഉടനെ അപ്പു പറഞ്ഞു. “ രാമു ഈ പുഴു തിന്ന പേരക്ക നീ കഴിച്ചാൽ നിനക്ക് അസുഖം വരും. അത് കളയൂ. നമുക്ക് എന്റെ പേരക്ക പങ്കിട്ടു കഴിക്കാം.” രാമുവും അപ്പുവും പേരക്ക പങ്കിട്ടു കഴിച്ച് വീട്ടിലേക്ക് പോയി. കൂട്ടുകാരെ നാം വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ നമുക്ക് അസുഖം വരും.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ