ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി നമ്മുടെ സുഹൃത്ത്

പണ്ടുപണ്ട് ഒരു കൊച്ചു ഗ്രാമത്തിൽ വിമല എന്ന ഒരു കുട്ടി അവളുടെ അച്ഛനും അമ്മയോടൊപ്പം താമസിച്ചിരുന്നു. അവളുടെ വീട്ടിൽ കുറെ പൂന്തോട്ടങ്ങളും കൊച്ചു കൊച്ചു മൃഗങ്ങളും ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് അതിനെയൊന്നും ഇഷ്ടമായിരുന്നില്ല.
അവൾ ആ സസ്യങ്ങളെ
ചവിട്ടി നശിപ്പിക്കുകയും
മൃഗങ്ങളെദ്രോഹിക്കുകയും മാലിന്യങ്ങളെ മുറ്റത്തും പുഴയിലുമെല്ലാം വലിച്ചെറിയുകയും ചെയ്തിരുന്നു. അവൾ എത്ര ദ്രോഹിച്ചിട്ടും ആ മൃഗങ്ങൾ അവളുടെ പിറകെ തന്നെ പോകുമായിരുന്നു. എങ്കിലും അവൾ തിരിഞ് പോലും നോക്കിയിരുന്നില്ല.അവളുടെ അച്ഛനും അമ്മയും അവളെ കുറെ ഉപദേശിച്ചു.
പക്ഷേ അവൾ ഇതൊന്നും ചെവി കൊണ്ടില്ലായിരുന്നു.അവൾ വീണ്ടും വീണ്ടും മൃഗങ്ങളെ ദ്രോഹിച്ചു കൊണ്ടോയിരുന്നു.അവളുടെ അച്ഛനും അമ്മയും അവരുടെ മകളുടെ സ്വഭാവത്തിൽ ദുഃഖിതരായി. മറ്റുള്ളവർ പ്രകൃതിയോട് അടുപ്പം കാണിച്ചാൽ അവൾ അവരെ വെറുക്കും.
അവൾക്ക് പ്രകൃതിയെ നശിപ്പിക്കുന്നവരെ വളരെ ഇഷ്ടമായിരുന്നു.
         ഒരു ദിവസം അച്ഛനും അമ്മയും പരിസ്ഥിതിദിനം ആഘോഷിക്കാൻ ഗ്രാമത്തലവന്റെ വീട്ടിൽ
പോവാനിരിക്കുകയായിരുന്നു. അവറ് അവളെ അതിലേക്ക് ക്ഷണിച്ചു.
അപ്പോൾ അവൾ അവരോട് പിണങ്ങി"ഏത് സമയം നോക്കിയാലും പ്രകൃതിസംരക്ഷണം" എന്നും പറഞ്ഞ് അവൾ വീടിന്നകത്ത് പോയി.
സങ്കടത്തോടെ അവളുടെ രക്ഷിതാക്കൾ പരിസ്ഥിതിദിനം ആഘോഷിക്കാൻ പോയി.അപ്പോൾ അവൾക്ക് ഒരു പൂച്ച പാൽ കുടിക്കുന്നത് കണ്ടു.അവൾ അതിനെ തല്ലാൻ തുടങ്ങി.ആ സമയം കള്ളൻമാർ അവളെ തട്ടിക്കൊണ്ട് പോവാൻ വന്നു. ഇത്
കണ്ട മൃഗങ്ങൾ അവരെ
കടിക്കാൻ തുടങ്ങി.
വേദന സഹിക്കാൻ കഴിയാതെ കള്ളൻമാർ ഓടി രക്ഷപ്പെട്ടു.
അച്ഛനും അമ്മയും തിരിച്ചു വന്നശേഷം അവൾ അവരോട് ഇക്കാര്യം പറഞ്ഞു.
അപ്പോൾ അവർ അവളോട് പറഞ്ഞു:പരിസ്ഥിതിയാണ് നമ്മുടെ ജീവൻ.
അതിന്ന് ശേഷം അവൾ പരിസ്ഥിതിയെയും മൃഗങ്ങളെയും സ്നേഹിക്കാൻ തുടങ്ങി. മൃഗങ്ങൾക്ക്
ഭക്ഷണം കൊടുക്കാനും സസ്യങ്ങൾക്ക് വെള്ളം
ഒഴിവാക്കാനും തുടങ്ങി.
അവരുടെ മകളുടെ പുതിയ സ്വഭാവത്തിൽ അവർ സന്തോഷിച്ചു.
"പ്രകൃതിയാണ് ജീവൻ.
ജീവന്റെ ജീവൻ.
തിരിച്ചു കിട്ടുന്ന സ്നേഹമാണ് പ്രകൃതി സ്നേഹം.
 *ഗുണപാഠം* : നാം
ഒന്നിനെയും ദ്രോഹിക്കാൻ പാടില്ല
കാരണം,അത് നമുക്ക് പകരം തരുന്നത് സ്നേഹമാണ്.

സൈനബ അംന
IV ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം