സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/ഞാൻ കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി


അതിരുകളില്ലാതെ വിടർന്നു കിടക്കുന്നു

ശ്യാമ സുന്ദരമീ ഭൂമി

പച്ചയാം വിരിപ്പിൽ തീർത്ത സഹ്യനാം

കളകളനാദം തീർത്ത നീർച്ചാലുകളും

സുന്ദരനുഭൂതിയീ ഭൂമി



ജീവന്റെ ശ്വാസമായ് എന്നുളളിൽ തിളയ്ക്കുന്നു

ഞാൻ എഴുതുന്നൊരീ വരികൾ....

മലമുകളിൽ പ്രതിധ്വനിക്കിന്നൂയെൻ ഗദ് ഗദങ്ങൾ

ഒടുവിൽ കാറ്റിൽ പറക്കും കരിയിലപോൽ

ഉത്തരം കിട്ടാത്തയെൻ മൗന ചിന്തകൾ



ഭൂമിയുടെ പച്ചയെ കാർന്നു തിന്നുന്ന

പുകയും , മാലിന്യ മലകളും

നീറുന്ന ഭൂമിക്കാശ്വാസമായ് ഞാൻ കരയുന്നു...

കരയുന്നു.... ഒരു തുളളി ജലമേകാൻ ....

തൻ ആത്മ ശാന്തിക്കായ് ഒരിറ്റു നീർക്കണം


നാശം വിതയ്ക്കും ഒരു ജീവാണു നിൻ

മൃതിയുടെ കറുത്ത പുഷ്പം വിരിയിക്കുന്നു

ആ നിഴലിൽ നീ നാളെ മരവിക്കേ

ഉയിരറ്റ നിൻ മുഖത്തശ്രു ബിന്ദുക്കളാവാൻ

ആരുമേ അവശേഷിക്കയില്ലയീ ഭൂമിയിൽ

അമൃതമീ സർഗ്ഗഭൂമിയിലൊരു മാത്രയെങ്കി

ലൊരുമാത്രയെൻ ജീവ കണിക

കെട്ടുപോകാതെ ...... സംരക്ഷിക്കാൻ കരയുമെൻ

കണ്ണീർകണങ്ങളാൽ ഈ മണ്ണിനെ

ശുചിത പൂർണ്ണമാകട്ടെ ഈ ഭൂവും തരും

 

കെവിൻ തോമസ്
9 A സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത