സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം

ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പരിസ്ഥിതി മലിനീകരണം. ശുചിത്വമില്ലായ്മ മൂലം നാം നേരിടുന്ന വിവിധ രോഗങ്ങൾ എന്തെല്ലാമാണ്? പുതിയ പുതിയ രോഗങ്ങൾ നമ്മെ നിരന്തരം അലട്ടികൊണ്ടിരിക്കയാണ്.ഈ കാലഘട്ടത്തിൽ ഉടവിടങ്ങളിൽ തന്നെ ഈ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുക എന്നതാണ് ഏക പോംവഴി .  എന്തൊക്കെയാണ് പാരസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുന്ന  മാലിന്യ ഉറവിടങ്ങൾ എന്ന് നോക്കാം. അന്തരീക്ഷമലീ നീകരണം, ജലമലിനീകരണം, തുടങ്ങിയ പ്രശ്നങ്ങളാണ് അധികവും നാം കണ്ടു വരുന്നത്. ഫാക്ടറികളും, വാഹനങ്ങളും പുറം തള്ളുന്ന പുക നമ്മെ വരും കാല രോഗികളാക്കി മാറ്റും. അതുപോലെ തന്നെ മഴക്കാല ശുചീകരണവും വളരെ പ്രധാനപ്പെട്ടവയാണ്. ജലാശയങ്ങളിലേയ്ക്ക് പ്ലാസ്റ്റിക്, ചപ്പുചവറുകൾ, അറവുമാലിന്യങ്ങൾ എന്നിവ വലിച്ച് എറിയുന്ന രീതി നിയമം മൂലം നിരോധിക്കണം, പ്രായോഗികമാക്കുകയും വേണം. കൊതുകുവളർത്തൽ കേന്ദ്രമാവാതെ നമ്മുടെ    പരിസരം സംരക്ഷിക്കുക. അമിത കീടനാശിനികൾ, വളങ്ങൾ  ,എന്നിവ ഉപയോഗിച്ച് 'ഭൂമിയെയും നമ്മുടെ ആരോഗ്യത്തെയും നശിപ്പിക്കാതിരിക്കുക.        ഗവർമെൻ്റിൻ്റെ നിർദ്ദേശങ്ങൾ നമ്മുടെ നന്മക്കാണ് അതിനാൽ അത് കൃത്യമായി പാലിക്കുക. ഓർക്കുക പരസ്ഥിതി നമ്മുടെ മാതാവാണ്    അവളെ പരിപാലിക്കുക മക്കളായ നമ്മുടെ ധർമ്മമത്രെ.  Do right things and be Safe.

നന്ദഗോപൻ . കെ. എസ്.
7A കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം