ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കേരളവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളവും - കൊറോണയും

നമ്മൾ ദിവസേന കേൾക്കാറുള്ള വാർത്തകളുടെ ഇടയിലേക്ക് പുതുതായി ഒരു താരം കൂടി കടന്നു വന്നിരിക്കുന്നു 'കൊറോണ' ഇന്നലെ ആകെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗികൾ 2 പേർ മാത്രമാണ്. ജനസാന്ദ്രത ഇത്രയും കൂടിയ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഈ വലിയ രോഗവ്യാപനത്തെ പിടിച്ചു കെട്ടാൻ സാധിച്ചത് ഒരു വലിയ നേട്ടമാണന്നു പറയാം അതിനാൽ സർക്കാരിനും പോലീസിനും ആരോഗ്യ പ്രവർത്തകർക്കും കയ്യടിക്കുന്നതിനൊപ്പം ഓരോ മലയാളിക്കും അഭിമാനത്തോടെ ആ കണ്ണാടിയുടെ മുമ്പിൽ ചെന്ന് സ്വന്തം പ്രതിബിംബം നോക്കി പറയാം 'വെൽ ഡൺ' എന്ന് നമ്മുടെ വ്യക്തമായ ശാസ്ത്രീയമായ പദ്ധതിയുടെ സുശക്തമായ ആരോഗ്യ ശ്യംഖലയും പൊതുജനങ്ങളുടെ സഹകരണവും തന്നെയാണ് നമ്മുടെ നേട്ടത്തിനു പിന്നിൽ. നമുക്കു മാത്രമായി നിലനിൽക്കാൻ കഴിയില്ല അതിനാൽ ഇന്ത്യയെന്നല്ല ലോകത്തെവിടയും രോഗ വ്യാപനം നടത്തുമ്പോൾ നമ്മുടെ കൊച്ചു കേരളവും റിസ്ക്കിൽ തന്നെയാണ്. നമ്മളിവിടെ ആശ്വസിക്കുമ്പോഴും നമ്മുടെ സഹജീവികളെ പ്രത്യേകിച്ച് പ്രവാസികളെ മറന്നു പോവരുത് അവയേടൊപ്പം മനസ്സുകൊണ്ട് നമ്മളും ചേർന്നു നിൽക്കണം ഒപ്പം നമ്മളിവിടെ തുടർന്നു പോകുന്ന ശാസ്ത്രിയമായ പ്രതിരോധ പ്രവർത്തങ്ങൾക്ക് യാതാരുവിധ അയവുമില്ലാതെ തുടരേണ്ടതുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നതും നമ്മുടെ നിത്യജീവിതത്തിലെ തന്നെ ഭാഗമാക്കണം.

എൽട്ടൺ ജോസഫ്
9 എ ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം