എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/നാമൊരുമിച്ച്
നാമൊരുമിച്ച്
നാം ഒരുമിച്ച് ലോകം ഇന്നുവരെ നേരിടാത്ത ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ് നാമേവരും. ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണാ വൈറസിനെ നമ്മൾ ഭയമില്ലാതെ നേരിടണം. ആ വൈറസിനെതിരെ നമ്മുടെ രാജ്യം പൊരുതി കൊണ്ടിരിക്കുകയാണ്, ഈ വൈറസിൽ നിന്ന് എങ്ങനെ സുരക്ഷിതരായി മനുഷ്യരെ സംരക്ഷിക്കുവാൻ കഴിയും എന്ന് നമുക്ക് മനസ്സിലാക്കാം. കൊറോണാ വൈറസിന്റെ ലക്ഷണങ്ങളാണ് ശ്വാസതടസ്സം തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിനമായ പനി ,ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക . എങ്ങനെയാണ് ഈ കൊറോണ വൈറസ് രോഗം നമ്മളിൽ എത്തിച്ചേരുന്നത് നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നത് എന്നുകൂടി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് .അണു ബാധിതനായ ഒരു രോഗി സ്പർശിക്കുമ്പോൾ അല്ലെങ്കിൽ അവരുടെ ശരീര സ്രവം സ്പർശിക്കാൻ ഇടവരികയോ ചെയ്യുമ്പോൾ ഈ വൈറസ് രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. കൈ തൊട്ടാൽ മതി അന്തരീക്ഷത്തിലുള്ള വൈറസുകൾ നമ്മളറിയാതെ കൂടെപോരും. ആ കൈ വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിച്ചാൽ വൈറസ് ഉള്ളിൽ കടക്കാനും സാധ്യതയേറും. ഭീഷണി സൃഷ്ടിച്ച കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് ആയി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് അടിക്കടി ഉള്ള കൈ കഴുകൽ ആണ് ഹാൻഡ് വാഷ്, സോപ്പ് ഉപയോഗിച്ചു വൃത്തിയായി കൈ കഴുകി സൂക്ഷിക്കുക. മാസ്ക് ഉപയോഗിച്ച് വായ, മൂക്ക് എന്നിവ മറച്ചുവെക്കുക ലോകത്തെ ഒന്നാകെ മുൾമുനയിൽ ലേക്ക് തള്ളിയിട്ട അതിവേഗം പടരുന്ന അന്തക വൈറസാണ് കൊറോണ. പ്രത്യേക മരുന്നുകളും ചികിത്സാരീതികളും ഇല്ലാത്തതിനാൽ സ്വയം പ്രതിരോധം കൊണ്ട് മാത്രം നിയന്ത്രിക്കാൻ ആവുന്ന രോഗമാണിത്. രോഗബാധിത പ്രദേശത്തുനിന്നും എത്തുമ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ 28 ദിവസത്തേക്ക് വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക ചുമയ്ക്കുക യോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മറച്ചു പിടിക്കുക നല്ല ഭക്ഷണം കഴിക്കുക. കോറോണ വൈറസ് രോഗം ഒരു പകർച്ചവ്യാധിയാണ് അത് വരാതെ തടയേണ്ടത് അല്ലെങ്കിൽ നിയന്ത്രിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പകർച്ചവ്യാധി നിയന്ത്രണങ്ങൾക്ക് പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ് സ്വയം നിർവഹിക്കേണ്ട കർത്തവ്യം മറച്ചുവെച്ച് ഒന്നും വരില്ല എന്ന അമിത ആത്മവിശ്വാസത്തോടെ കൂട്ടംകൂട്ടമായി നിൽക്കുമ്പോൾ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഖ്യമായും ആരോഗ്യപ്രവർത്തകർ , നഴ്സുമാർ എന്നിവരെക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും. ഉത്തരവാദിത്വബോധമുള്ള നല്ല ജനതയായി കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിൽ നിന്ന് ലോകത്തെ നമുക്ക് ഒരുമിച്ച് വെളിച്ചത്തിലേക്ക് കൊണ്ടുവരാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം