ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചത്
കൊറോണ നമ്മെ പഠിപ്പിച്ചത്
മനുഷ്യരാശിയെ സംബന്ധിച്ചടുത്തോളം പുതിയൊരു അനുഭവമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങി ലോകത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് ലോകരാഷ്ട്രങ്ങളെ പിടിച്ചുകുലുക്കുന്ന മഹാമാരിയായി മാറിയിരിക്കുന്നു കൊറോണ. ഭാഷയും ദേശവും മതവും ജാതിയും വർണ്ണവും വലിപ്പച്ചെറുപ്പവുമില്ലാതെ എല്ലാവരെയും കീഴ്പ്പെടുത്തി യാണ് വൈറസിന്റെ പ്രയാണം. കൊറോണാ കേരളത്തിനും ഭാരതത്തിനും മാത്രമല്ല ലോകത്തിന് നൽകുന്ന മുന്നറിയിപ്പ് വ്യക്തിശുചിത്വം സാമൂഹിക സുരക്ഷിതത്വം എന്നിവയാണ്. കൊറോണ മൂലം പുതിയ പുതിയ വാക്കുകൾ നമുക്ക് പഠിക്കാൻ കഴിഞ്ഞു. അതായത് ലോക്ക് ഡൗൺ, സാമൂഹിക അകലം, ഐസൊലേഷൻ, ബ്രേക്ക് ചെയിൻ, quarantine എന്നിവ അവയിൽ ചിലതു മാത്രമാണ്. കൊറോണ നമുക്ക് പരിചിതമല്ലാത്ത ഒരു ജീവിതരീതി കൂടി മനസ്സിലാക്കി തന്നു. സാമൂഹ്യ ബന്ധമില്ലാത്ത പുതിയ ജീവിതരീതിയാണ് അത്. സമയമില്ലാതെ പാഞ്ഞിരുന്ന മനുഷ്യർ ഇന്ന് സമയം തള്ളിനീക്കാൻ പാടുപെടുന്നു. അമ്പലങ്ങളും, പള്ളികളും ഗുരു ദ്വാരക ളും, തീയേറ്ററുകളും, മാളുകളും ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാൻ കഴിയുമെന്ന് കൊറോണ പഠിപ്പിച്ചു. ബർഗറും പിസയും തന്തൂരി യും ഇല്ലെങ്കിലും ചക്കയും മാങ്ങയും മരച്ചീനിയും ഉണക്കമീനും നമുക്ക് രുചി പകരും എന്ന് നാം കണ്ടറിഞ്ഞു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം