സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നില

Schoolwiki സംരംഭത്തിൽ നിന്ന്
നില

ഒരേ സമയം<
ഉണ്ടായിരിക്കുകയും<
ഇല്ലാതിരിക്കുകയും
ചെയ്യുന്ന നിന്റെ
പൂമരപ്പച്ചയിലേക്ക്
തുറന്നിരിക്കും
കൊമ്പിൽ
കുടുങ്ങിപ്പോയ
സ്വർഗ്ഗവാതിൽ
പക്ഷിയാണു ഞാൻ

സ്വർണ്ണപാത്രം കൊണ്ട്
കണ്ണു മൂടിപ്പോയ
കലികാലത്തിന്റെ
കൊമ്പിൽ
കുടിനീരു വറ്റി
കാർ മുകിലു തേടി
ഈ നരക വാതിലിൽ
ഞാനേകയായിരിക്കുന്നു.