ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/കൊവിഡ്19 ലക്ഷണങ്ങളും മുൻകരുതലും
കൊവിഡ്19 ലക്ഷണങ്ങളും മുൻകരുതലും
ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തിലെ 160 ഓളം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഓരോ ദിവസം കഴിയുംതോറും നമുക്കിടയിൽ ഭീതി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ചികിത്സയോ പ്രതിരോധ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായിരുന്നു കൊറോണ വൈറസ് . അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണ സംഖ്യ ഉയരുകയാണ്. ഇതിനോടകം ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ് . സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഒന്നാണ് കൊറോണ പലസാഹചര്യങ്ങളിൽ ഇത് മനുഷ്യനിലേക്കും പടരും .മനുഷ്യശരീരത്തിലെ ശ്വാസനാവയവങ്ങളിലാണ് ഇതബാധിക്കുക .കൊറോണ വൈറസിന്ന് മെഡിക്കൽ സയൻസിന് പൂർണമായും അജ്ഞാതമായ ഒന്നാണ് . ആദ്യ ലക്ഷണമായി സാധാരണ ജലദോഷം മാത്രമായിരിക്കും കാണുക .ഇത് പിന്നീട് ന്യൂമോണിയയിലേക്കും ദോഷകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. രോഗപ്രതിരോധന ശേഷി കുറവുള്ള ആളുകൾക്ക് വേഗം ഇത് പടരും .അതിനാൽ പ്രായമുള്ള ആളുകൾ ഗർഭിണികൾ കുട്ടികൾ എന്നിവർ സൂക്ഷിക്കേണ്ടത് അത്യാവശ്യം ആണ് . കൊറോണയുടെ ലക്ഷണങ്ങൾ ജലദോഷം, കഠിനമായമൂക്ക്ഒലിപ്,ചുമ, തലവേദന, തൊണ്ടവേദന, ശാരീരികഅസ്വസ്ഥ തുടങ്ങിയവയാണ് . പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രതിവിധി. എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തണം .തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .വിശ്രമിക്കുക. ജലദോഷം ചുമ തൊണ്ട വേദന പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുക . വ്യക്തി ശുചിത്വം പാലിക്കുക. സോപ്പ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈ കഴുകുക . തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മൂക്കും വായയും പൊത്തിപ്പിടിക്കുക .കൈകൾ കൊണ്ട് ഇടയ്ക്കിടെ മുഖത്തു തൊടുന്നത് ഒഴിവാക്കുക .സാമൂഹിക അകലം പാലിക്കുക .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ