കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മരവിപ്പിന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരവിപ്പിന്റെ ലോകം

കാലങ്ങൾ കടന്നു പോയീടുന്നു
നിർജ്ജീവമാം ലോകത്തിലേക്ക്
മരവിപ്പിന്റെ ലോകമാണ്
കൂട്ടരെ നമുക്കിന്ന്
ഇന്നു നാം ആരോഗ്യവാനായി നിൽക്കവേ
നാളെ നാം രോഗിയായി തീർന്നിടുന്നു,
ഈ കുഞ്ഞു ജീവിതം നാം
സന്തോഷ പൂർണമാക്കിത്തീർത്തീടുക
എന്തിനു നാം കലഹിച്ചിടുന്നു
എന്തിനു നാം ശത്രുക്കളായിടുന്നു
ശത്രുക്കളായി തീരുന്ന വേളയിൽ
നാം ഏകരായിത്തീർന്നീടുന്നു.
സുഹൃത്തുക്കളായി തൂരുന്ന വേളയിൽ
നാം ധന്യരായി തീർന്നീടുന്നു
എല്ലാം ഒരു കൊച്ചു കാറ്റത്ത്
മൺമറയും കാലം വന്നെത്തിയിരിക്കുന്നു
ഇനിയുള്ള കാലം പുഞ്ചിരിയാർന്ന
മുഖത്തോടെ ജീവിതം സഫലമാക്കീടുക.

ശ്രീനു എസ്
9 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത