സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം-

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  രോഗപ്രതിരോധം   
           മനുഷ്യനിൽ ബാഹ്യവും ആന്തരികവുമായുണ്ടാകുന്ന ദ്രോഹങ്ങളെ ചെറുക്കുവാൻ ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ. ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷയ്ക്ക് വേണ്ടി ഒരു പ്രതിരോധ വ്യവസ്ഥ കാണാം. രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് സംബന്ധിച്ച 'ഓർമ്മ ' പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നു തന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു .ഈ സംവിധാനമാണ് പ്രതിരോധ കുത്തിവയ്പുകളിൽ ഉപയോഗിക്കുന്നത് .ജന്തുശരീരത്തിൽ വായ്, ത്വക്ക്, കുടൽ, ശ്വാസനാളിക തുടങ്ങിയ എല്ലാ ശരീര ഭാഗങ്ങളിലും അണു ജീവികൾ വസിക്കുന്നുണ്ട്. ഇവയ്ക്കെതിരെ പ്രതിരോധം വേണ്ടി വരുമ്പോൾ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രോഗകാരികളെ കൃത്യമായി വേർതിരിച്ചറിഞ്ഞ്, അതിനനുസരിച്ച് പ്രതികരണങ്ങളെ നിയന്ത്രിക്കുക എന്നത് .പ്രതിരോധ വ്യൂഹത്തേയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് 'ഇമ്മ്യൂണോളജി.'

Goutham Krishna J
VI L സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം